'സ്വന്തം വളർച്ചയ്‌ക്കൊപ്പം കൂടെയുള്ളവരെയും വളർത്തിക്കൊണ്ടുവരാൻ ചുരുക്കം ചില ആളുകൾക്ക് മാത്രം സാധിക്കുകയുള്ളൂ', മാർക്കോ നിർമ്മാതാവിനെ കുറിച്ച് ഓഫീസ് ജീവനക്കാരന്റെ കുറിപ്പ്
- Published by:meera_57
- news18-malayalam
Last Updated:
ദുബായിൽ ഒന്നരക്കോടി രൂപയുടെ മൂന്നക്ക നമ്പർ പ്ലേറ്റ് സ്വന്തമാക്കിയ നിർമാതാവിന് നേരെ അധിക്ഷേപം ഉയർന്നിരുന്നു
'മാർക്കോ' (Marco) നിർമാതാവ് ഷെരീഫ് മുഹമ്മദ് (Shareef Muhammed) ദുബായിൽ ഒന്നരക്കോടി രൂപയുടെ മൂന്നക്ക നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത് അടുത്തിടെ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. അതിന് പിന്നാലെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പരാമർശങ്ങള്‍ സോഷ്യൽ മീഡിയയിൽ വരികയുണ്ടായി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ക്യൂബ്സ് ഇന്‍റർനാഷണൽ ലോജിസ്റ്റിക്സ് കമ്പനിയിലെ ഓഫീസ് അസിസ്റ്റന്‍റായ അൻവർ ടി.എ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അൻവർ ഇത് പങ്കുവെച്ചിരിക്കുന്നത്.
"സമൂഹത്തിലോ സമൂഹമാധ്യമങ്ങളിലോ അഭിപ്രായങ്ങൾ അധികം തുറന്ന് പറഞ്ഞു ശീലമില്ലാത്ത ഒരാളാണ് ഞാൻ. എങ്കിൽ പോലും ചില കാരണങ്ങൾ കൊണ്ടാണ് ഞാൻ ഈ പോസ്റ്റിടുന്നത്. ക്യൂബ്സ് ഇന്‍റർനാഷണൽ ലോജിസ്റ്റിക്സ് എന്ന കമ്പനിയിൽ ഓഫീസ് അസിസ്റ്റന്‍റ് ആയി ജോലി ചെയ്തു വരുന്ന ഒരാളാണ് ഞാൻ. ഈയിടെയായി സമൂഹമാധ്യമങ്ങളിൽ ഞങ്ങളുടെ കമ്പനിയുടെ ചെയർമാനും സ്ഥാപകനുമായ ഷെരീഫ് മുഹമ്മദിനെതിരെ ഒരു നമ്പർ പ്ലേറ്റിനെ ചൊല്ലിയുള്ള പരാമർശത്തിൽ പലരും അദ്ദേഹം ഇങ്ങനെ ധൂർത്തടിക്കുന്ന പൈസ കൊണ്ട് പാവപെട്ട ആളുകൾക്കു സഹായം ചെയ്തുകൂടെ എന്ന് ചോദിക്കുന്നത് കണ്ടു.
advertisement
അങ്ങനെ ചോദിക്കുന്നവർക്കു വേണ്ടിയാണ് ഞാനീ പോസ്റ്റ് ഇടുന്നത്. കാരണം ഇത് എന്‍റെ സ്വന്തം അനുഭവമാണ്. ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിന് വളരെ മുൻപ് തന്നെ എനിക്കദ്ദേഹത്തെ അറിയാം. അദ്ദേഹത്തിന്‍റെ ഉമ്മയുടെ കൂടെ ഒരു സഹായിയായിട്ട് ഞാൻ കുറച്ച നാൾ ജോലി നോക്കിയിരുന്നു. ഉമ്മയുടെ മരണശേഷം സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിച്ച സമയത്ത് അദ്ദേഹം എനിക്ക് ഒരു ജോലി നൽകി സഹായിച്ചു.
പിന്നീട് എന്‍റേയും എന്‍റെ കുടുംബത്തിന്‍റെയും ബുദ്ധിമുട്ട് മനസിലാക്കി ഞങ്ങളുടെ വളരെ നാളത്തെ ആവശ്യമായ സ്വന്തമായി ഒരു വീട് എന്നൊരു സ്വപ്നം അദ്ദേഹം ഞങ്ങൾക്ക് നടത്തി തരികയുണ്ടായി. ഇതുപോലെ സ്വന്തം വളർച്ചയ്‌ക്കൊപ്പം കൂടെയുള്ളവരെയും വളർത്തിക്കൊണ്ടുവരാൻ ചുരുക്കം ചില ആളുകൾക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതിൽ ഒരാളുടെ കൂടെ എത്തപ്പെടാൻ സാധിച്ചതിൽ ഞാൻ ഒരേസമയം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.
advertisement
ഈ കാര്യങ്ങൾ ഒക്കെ പലർക്കും അറിയണം എന്നില്ല. ഒരുപക്ഷെ എന്‍റെ കൂടെ ജോലി ചെയ്യുന്ന എന്‍റെ സഹപ്രവർത്തകർക്കു പോലും ഇതൊക്കെ അറിയുമോ എന്ന് സംശയമാണ്. കാരണം പലപ്പോഴും അദ്ദേഹം ചെയ്യുന്ന നന്മകൾ പുറത്തു പറഞ്ഞുള്ള ശീലം പണ്ട് തൊട്ടേ അദ്ദേഹത്തിനില്ല. എന്നെ പോലെ ഒരുപാട് പേർക്ക് അദ്ദേഹം സഹായം ചെയ്തിട്ടുള്ളതായി ഞാൻ വിശ്വസിക്കുന്നു. കാരണം അദ്ദേഹത്തിന് ആ ശീലം അദ്ദേഹത്തിന്‍റെ ഉമ്മ പകർന്നു കൊടുത്തിട്ടുള്ളതാണ്.
എപ്പോഴും കൂടെയുള്ളവരെ ചേർത്ത് നിർത്തുന്ന ആളുകളെ ഈ സമൂഹത്തിനാവശ്യമാണ്. ഒരു നമ്പർ പ്ലേറ്റിന് വേണ്ടി ഇത്ര പൈസ ചിലവാക്കണോ എന്നൊക്കെ പറയാൻ ഞാനാളല്ല, എങ്കിലും അദ്ദേഹത്തിന് ഒരു ഉയർച്ച ഉണ്ടാകുമ്പോൾ അതിൽ സമൂഹത്തിലെ പലർക്കും ഒരുപാട് നന്മകൾ ചെയുന്നുണ്ട് എന്നുള്ളത് തീർച്ച. ഈ ഒരു കാര്യം മനസിലാക്കിയിട്ടു നിങ്ങൾക്ക് വിമർശിക്കാം", അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
അൻവറിൻ്റെ കുറിപ്പ് പുറത്തുവന്നതോടെ നിരവധി പേർ ഷെരീഫ് മുഹമ്മദിന് പിന്തുണയറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. യുഎഇയിൽ കഴിഞ്ഞ ദിവസം S 529 എന്ന നമ്പറാണ് ഒന്നരക്കോടി രൂപയ്ക്ക് ഷെരീഫ് മുഹമ്മദ് സ്വന്തമാക്കിയിരുന്നത്. ക്യൂബ്സ് ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഷരീഫ് മുഹമ്മദിന് നിലവിൽ ഇന്ത്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോജിസ്റ്റിക്സ് സ്ഥാപനങ്ങളുണ്ട്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന് കീഴിൽ നിർമ്മിച്ച ആദ്യ സിനിമയായ 'മാർക്കോ' വൻ വിജയമായതിന് പിന്നാലെ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളൻ' എന്ന ആന്‍റണി വർഗ്ഗീസ് പെപ്പെ ചിത്രവും അണിയറയിൽ പുരോഗമിക്കുകയാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 05, 2025 2:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'സ്വന്തം വളർച്ചയ്‌ക്കൊപ്പം കൂടെയുള്ളവരെയും വളർത്തിക്കൊണ്ടുവരാൻ ചുരുക്കം ചില ആളുകൾക്ക് മാത്രം സാധിക്കുകയുള്ളൂ', മാർക്കോ നിർമ്മാതാവിനെ കുറിച്ച് ഓഫീസ് ജീവനക്കാരന്റെ കുറിപ്പ്