പൂർണ്ണമായും വിർച്വൽ നിർമ്മിതമായ പൃഥ്വിരാജ് ചിത്രം എങ്ങനെയുണ്ടാവും? പോസ്റ്റ് ശ്രദ്ധേയമാവുന്നു
- Published by:user_57
- news18-malayalam
Last Updated:
Facebook post on how Prithviraj movie and similar virtual cinemas are made | ചിങ്ങം ഒന്നിന് ഇന്ത്യൻ സിനിമയിലെ ആദ്യ സമ്പൂർണ്ണ വിർച്വൽ സിനിമയുടെ പ്രഖ്യാപനവുമായാണ് നടൻ പൃഥ്വിരാജ് എത്തിയത്
ചിങ്ങം ഒന്നിന് ഇന്ത്യൻ സിനിമയിലെ ആദ്യ സമ്പൂർണ്ണ വിർച്വൽ സിനിമയുടെ പ്രഖ്യാപനവുമായാണ് നടൻ പൃഥ്വിരാജ് എത്തിയത്. ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും, മാജിക് ഫ്രയിംസും ചേർന്നാണ് നിർമ്മാണം. വിവിധഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു പുത്തൻ ദൃശ്യവിസ്മയം തന്നെയാവും സമ്മാനിക്കുക. എന്നാൽ സമ്പൂർണ്ണ വിർച്വൽ നിർമ്മാണത്തിൽ ഒരു സിനിമ ഇറങ്ങിയാൽ അതെങ്ങനെയുണ്ടാവും? അതേപ്പറ്റിയുള്ള വിശദവിവരങ്ങൾ അടങ്ങുന്ന ഫേസ്ബുക് പോസ്റ്റ് വൈറലാവുന്നു. സൊല്യൂഷൻ സ്‌ക്വാഡ് എന്ന ഗ്രൂപ്പിലെ പോസ്ടാണിത്. പോസ്റ്റ് ചുവടെ:
പൃഥ്വിരാജ് പുതിയ സിനിമ അനൗൺസ് ചെയ്തു, പക്ഷെ ഈ പടം പൂർണ്ണമായും വിർച്വൽ പ്രൊഡക്ഷനിൽ ആയിരിക്കും എന്നാണ് പറഞ്ഞത്. അപ്പൊ എന്താണ് ഈ വിർച്വൽ പ്രൊഡക്ഷൻ. എങ്ങനെയാണ് ഇന്ത്യൻ സിനിമയെ അത് സ്വാധിനിക്കാൻ പോകുന്നത്. അറിയാത്തവർക് വേണ്ടി എന്റെ പരിമിത അറിവുകൾ വെച്ച ഞാൻ വിശധികരിക്കാം.
വിർച്വൽ പ്രൊഡക്ഷൻ മൂവീസ് നമ്മൾ കണ്ടിട്ടുണ്ട്, നമുക്ക് അത് വിർച്വൽ പ്രൊഡക്ഷൻ ആണെന്ന് അറിയില്ല അത്രേ ഉള്ളു. സിമ്പിൾ ആയി പറഞ്ഞാൽ മാർവെൽ, ഡിസി സിനിമ ഷൂട്ടിംഗ് ലൊക്കേഷൻ ഒക്കെ നമ്മൾ കണ്ടിട്ട് ഉണ്ടല്ലോ, അതിന്റെ ബ്ലൂപെർസ്. അതിലൊക്കെ ഒരു ഗ്രീൻ സ്‌ക്രീനിന്റെ മുന്നിൽ നിന്ന് ആൾകാർ ഒരു ടൈപ്പ് സ്പെഷ്യലി ഡിസൈൻഡ് കോസ്റ്റിയൂം ഇട്ടു, ഹെൽമെറ്റ് ക്യാമറ വച്ച് ചാടുന്നതും മറിയുന്നതും കണ്ടിട്ടില്ലേ, അതാണ് സംഭവം. പക്ഷെ ഇവിടെ പൃഥ്വിരാജ് പറഞ്ഞത് വെച്ച ആണെങ്കിൽ ഈ സിനിമ കംപ്ലീറ്റിലി അങ്ങനെയാണ് ഷൂട്ട് ചെയ്യുന്നത്. റിയൽ ലൊക്കേഷൻ പൂർണമായും ഒഴിവാക്കി കംബ്ലീറ്റ്ലി സ്റ്റുഡിയോക്ക് അകത്തു തന്നെ ഷൂട്ട് ചെയ്യാം. ഈ കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചു വേണല്ലോ ഇപ്പൊ ജീവിക്കാൻ, അപ്പൊ ഈ ടെക്നോളജി വളരെ ഉപകാരം പെടും. നമുക്കൊരു ആയിരം മൃഗങ്ങളെ ഒരു സ്റ്റുഡിയോയിൽ നിന്ന് ക്രിയേറ്റ് ചെയ്യാം.
advertisement
ഹോളിവുഡിൽ ഇത് സ്ഥിരം ആണ്. ലേറ്റസ്റ്റ് ഇറങ്ങിയ ദി ലയൺ കിംഗ് ഒക്കെ ഇങ്ങനെ ഉള്ള സിനിമകളാണ്. James കാമറോൺ ഇതിന്റെ ഒരു വേർഷൻ ആണ് അവതാരിൽ പരീക്ഷിച്ചത്. ഒരു സ്റുഡിയോക്കു അകത്തു നിന്ന് പുള്ളി പണ്ടോറ സ്ഥലം ക്രിയേറ്റ് ചെയ്തു. റിയൽ ലൊക്കേഷനിൽ പോകാതെ, എക്സ്ട്രീമിലി ഹൈലി അഡ്വാൻസ്ഡ് അനിമേഷൻ ടെക്നോളജി വെച്ച അവതാർ പുള്ളി ക്രിയേറ്റ് ചെയ്തു. പല ഫിലിംമേക്കഴ്‌സും പറയുന്നത് ഇതാണ് ഫയൂച്ചർ ഓഫ് സിനിമ എന്നാണ്. Without actually visiting the real place, we can create that place in a studio.
advertisement
Virtual Production attempts to unite those two worlds in real-time. ഒരു real ലോകത്തെ വിഡിയോയിൽ നമുക്ക് നമ്മുടെ ഇഷ്ടത്തിന് ഡിജിറ്റൽ സീൻസ് കയറ്റി സിനിമ ചെയ്യാം. ലയൺ കിങ്‌ലെ ആഫ്രിക്കൻ കാട് ആണ് പശ്ചാത്തലം. എന്നാൽ അവർ ഒരു സ്റുഡിയോക് അകത്തു നിന്ന് തന്നെ അവര്ക് വേണ്ട രീതിയിലുള്ള ആഫ്രിക്കൻ കാട് അവരുടെ ഇമാജിനേഷൻ വച്ച് ക്രിയേറ്റ് ചെയ്തു. വാട്ടർഫാൾ വേണെങ്കിൽ അത് ആഡ് ചെയ്യാം, ഏതൊക്കെ അനിമൽസ് വേണോ, അത് എല്ലാം ആഡ് ചെയ്യാം സണ്സെറ് മുതൽ സൺറൈസ് വരെ, നമുക് ഇഷ്ട്ടമുള്ള ക്ലൈമറ്റ്, അനിമൽസിന്റെ സൗണ്ട് അങ്ങനെ എല്ലാം. ഫോട്ടോഗ്രാഫിങ് റിയൽ ഒബ്ജെക്ട്സ്. കംപ്ലീറ്റിലി ഒരു ഫിലിംമേക്കറിന്റെ ഇമാജിനേഷൻ ആണ് ആ cinema. പുള്ളിക് ഇഷ്ട്ടമുള്ള രീതിയിൽ ആ സീൻസ് ക്രിയേറ്റ് ചെയ്യാം.
advertisement
ഇതിന്റെ വേറൊരുപ്രത്യേകത എന്താണെന്ന് വെച്ചാൽ ഇത് വിർച്വൽ റിയാലിറ്റി ആയിട്ട് നമുക്കും കാണാം. 360 ആംഗിളിൽ എല്ലാംവി.ആർ. സപ്പോർട്ട് വച്ച് ചെയ്യാൻ പറ്റും. എന്തായാലും കൂടുതൽ അത്ഭുതങ്ങൾ മലയാള സിനിമയിൽ സംഭവിക്കട്ടെ. തകർന്നിരിക്കുന്ന സിനിമാ വ്യവസായത്തിന് ഉണർവ് ഇതുപോലുള്ള ടെക്നോളജി കൊണ്ടുവരും. തിയേറ്റർ എക്സ്പീരിയൻസ് കൂടുതൽ മികച്ചതാക്കാൻ ഇതുപോലുള്ള മേക്കിങ് അനിവാര്യമാണ്, അതും ഈ ഒ.ടി.ടി. യുഗത്തിൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 18, 2020 10:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
പൂർണ്ണമായും വിർച്വൽ നിർമ്മിതമായ പൃഥ്വിരാജ് ചിത്രം എങ്ങനെയുണ്ടാവും? പോസ്റ്റ് ശ്രദ്ധേയമാവുന്നു