'പുഷ്പ' സംവിധായകനോടുള്ള സ്നേഹം കൊണ്ട് ചെയ്തത്, നടനെന്ന നിലയിൽ ഒരു നേട്ടവുമില്ല'; ഫഹദ് ഫാസിൽ

Last Updated:

അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് പുഷ്പ സിനിമയെ കുറിച്ച് സംസാരിച്ചത്

News18
News18
ആ​ഗോളതലത്തിൽ മികച്ച നേട്ടങ്ങൾ കൊയ്യുന്നുണ്ടെങ്കിലും 'പുഷ്പ-2'-വിന് കേരളത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് നേരെ വലിയ രീതിയിലെ വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. അല്ലു അർജുനും രശ്മിക മന്ദാനയ്ക്കും മാത്രമല്ല, ഫഹദ് ഫാസിലിനെതിരെയും വിമർശനങ്ങൾ ഉയരന്നുണ്ട്. ഈ സാഹചര്യത്തിൽ 'പുഷ്പ'യിൽ അഭിനയിച്ചതിനെ കുറിച്ച് ഫഹദ് ഫാസിൽ മുമ്പ് പറഞ്ഞൊരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രത്തില്‍ ഭന്‍വന്‍ സിങ് ഷെഖാവത്ത് എന്ന പ്രതിനായക വേഷത്തിലാണ് ഫഹദ് എത്തിയത്.
ഒരു നടനെന്ന നിലയിൽ പുഷ്പ സിനിമകൊണ്ട് തനിക്ക് യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നാണ് ഫഹദ് ഫാസിൽ അഭിമുഖത്തിൽ പറയുന്നത്. സംവിധായകനായ സുകുമാറിനോടുള്ള സ്നേഹം കൊണ്ടുമാത്രമാണ് ചിത്രം ചെയ്തതെന്നുമാണ് നടന്റെ വാക്കുകൾ. അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഫഹദ് പുഷ്പ സിനിമയെ കുറിച്ച് സംസാരിച്ചത്.
'പുഷ്പ എന്ന സിനിമ കൊണ്ട് എനിക്ക് പ്രത്യേകിച്ചൊരു നേട്ടവും ഉണ്ടായെന്ന് തോന്നുന്നില്ല. സംവിധായകൻ സുകു സാറിനോടും ഇക്കാര്യം ഞാൻ പറയേണ്ടതുണ്ട്. ഇക്കാര്യം എനിക്ക് മറച്ചു വയ്ക്കേണ്ട കാര്യമില്ല. ഞാൻ സത്യസന്ധമായാണ് പറയുന്നത്. ഞാൻ ആരോടും അനാദരവ് കാണിക്കുന്നതല്ല. ചെയ്ത സിനിമയെ കുറിച്ചും വർക്കിനെ കുറിച്ചുമാണ് സംസാരിച്ചത്.'- ഫഹദ് ഫാസിൽ പറഞ്ഞു.
advertisement
'ചെയ്യാനുള്ളതൊക്കെ ഇവിടെ ചെയ്യുന്നുണ്ട്. ആളുകൾ പുഷ്പയിൽ നിന്നും ഒരു മാജിക് പ്രതീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സുകു സാറിനോടുള്ള സ്നേഹം കൊണ്ടും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള താല്പര്യം കൊണ്ടും മാത്രം ചെയ്ത പടമാണിത്. എനിക്ക് ചെയ്യാനുള്ളതെല്ലാം ഇവിടെ ആണെന്ന കാര്യം വ്യക്തമാണ്.'- എന്നായിരുന്നു ഫഹദ് അന്ന് അഭിമുഖത്തിൽ പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
'പുഷ്പ' സംവിധായകനോടുള്ള സ്നേഹം കൊണ്ട് ചെയ്തത്, നടനെന്ന നിലയിൽ ഒരു നേട്ടവുമില്ല'; ഫഹദ് ഫാസിൽ
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement