HOME /NEWS /Film / 29 Years of pappayude swantham appoos|പപ്പയുടെ സ്വന്തം അപ്പൂസിലെ ഈ കുട്ടിയെ മനസ്സിലായോ?

29 Years of pappayude swantham appoos|പപ്പയുടെ സ്വന്തം അപ്പൂസിലെ ഈ കുട്ടിയെ മനസ്സിലായോ?

screengrab

screengrab

സിനിമയിലെ 'കാക്ക പൂച്ച' എന്ന പാട്ട് യൂട്യൂബിൽ ഒന്നുകൂടി പോയി സൂക്ഷിച്ചു കണ്ടാൽ ആളെ പിടികിട്ടും.

  • Share this:

    29 വർഷങ്ങൾക്ക് മുമ്പ് ഈ ദിവസമാണ് മമ്മൂട്ടിയെ നായകനാക്കി ഫാസിൽ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് പുറത്തിറങ്ങുന്നത്. ഫാസിൽ രചനയും സംവിധാനവും നിർവ്വഹിച്ച് 1992-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സുരേഷ് ഗോപി, ശോഭന, സീന ദാദി, മാസ്റ്റർ ബാദുഷ, ശങ്കരാടി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്.

    മലയാള സിനിമയിൽ ഏക്കാലത്തേയും സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് പപ്പയുടെ സ്വന്തം അപ്പൂസ്. 300 ദിവസത്തിന് മുകളിലാണ് തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കപ്പെട്ടത്. ശോഭനയ്ക്കൊപ്പം നായികയായി അഭിനയിച്ച സീന ദാദിയുടെ വേഷങ്ങളും അപ്പൂസ് എന്ന പേരും പോലും തൊണ്ണൂറുകളിൽ മലയാളക്കരയിൽ തരംഗമായി മാറി. തൊണ്ണൂറുകളിൽ ജനിച്ച മിക്ക ആൺകുട്ടികളുടേയും വിളിപ്പേര് പോലും അപ്പൂസ് എന്നാണ്. സിനിമയിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് ഇളയരാജയാണ് സംഗീത സംവിധാനം നിർവഹിച്ചത്.

    ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ചിത്രം ദേശീയ അവാർഡ് നോമിനേഷനും ലഭിച്ചിരുന്നു. മലയാള സിനിമയിലെ അന്നുവരെ നിലവിലുണ്ടായിരുന്ന പല കളക്ഷൻ റിക്കാർഡുകളും ഭേദിച്ചായിരുന്നു അപ്പൂസിന്റെ ജൈത്രയാത്ര. മാസ്റ്റർ ബാദുഷയാണ് അപ്പൂസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരീപുത്രിയായിരുന്നു ബാദുഷ. ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ മുഴുവൻ സ്വന്തം അപ്പൂസായി മാറിയ ബാദുഷയെ പിന്നീട് സിനിമകളിൽ കണ്ടില്ല.

    Also Read-വിവാഹ ഒരുക്കങ്ങൾക്കിടയിൽ സിദ്ധാർത്ഥ് ശുക്ലയുടെ അപ്രതീക്ഷിത മരണം; തകർന്ന് ഷഹനാസ് ഗിൽ

    ചിത്രത്തിൽ നായികയായി എത്തിയ സീന ദാദി അക്കാലത്ത് കന്നഡയിലെ പ്രമുഖ നടിയായിരുന്നു. അപ്പൂസിന് ശേഷം മലയാള സിനിമയിൽ സീനയേയും കണ്ടില്ല.

    ചിത്രത്തിലെ പ്രധാന താരങ്ങളുടെ കഥകൾ ഇങ്ങനെയാണെങ്കിൽ തീർത്തും അപ്രധാന വേഷത്തിൽ സിനിമയിൽ പ്രത്യക്ഷപ്പെട്ട ഒരു കുട്ടി ഇന്ന് മലയാള സിനിമയിലെ അഭിമാനതാരമാണ്. സിനിമയിലെ 'കാക്ക പൂച്ച' എന്ന പാട്ട് യൂട്യൂബിൽ ഒന്നുകൂടി പോയി സൂക്ഷിച്ചു കണ്ടാൽ ആളെ പിടികിട്ടും. പച്ച ടീഷർട്ട് ധരിച്ച ഒരു കുട്ടി പാട്ടിന്റെ തുടക്കത്തിൽ മിന്നായം പോലെ വന്നുപോകുന്നത് കാണാം.

    ഫഹദ് ഫാസിലാണ് ആ കുട്ടി. പിതാവ് ഫാസിൽ സംവിധാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി ഫഹദ് എത്തിയതെങ്കിലും അതിനും വർഷങ്ങൾക്ക് മുമ്പ് തന്നെ ഫാസിൽ ഫഹദിനെ ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. പപ്പയുടെ സ്വന്തം അപ്പൂസിൽ അപ്പൂസിന്റെ കൂട്ടുകാരിൽ ഒരാളായാണ് ഫഹദ് എത്തുന്നത്.

    First published:

    Tags: Fahadh Faasil, Fazil director, Mammootty