'എട മോനെ…രംഗണ്ണനാകാന്‍ താല്‍പര്യമില്ലെന്ന് ബാലയ്യ '; ആവേശം തെലുങ്ക് റീമേക്കിൽ പകരമെത്തുക രവി തേജയെന്ന് സൂചന
- Published by:Sarika N
- news18-malayalam
Last Updated:
ആവേശത്തിന്റെ തെലുങ്ക് പതിപ്പില്‍ രംഗണ്ണന്റെ വേഷം നന്ദമൂരി ബാലകൃഷ്ണ ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍
മലയാളത്തിൽ ഈ വർഷം പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ ഹിറ്റായ സിനിമകളിൽ ഒന്നാണ് ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം.ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തെലുങ്കിലെ സൂപ്പർതാരമായ രവി തേജയുടെ നിർമാണ കമ്പനി സിനിമയുടെ റീമേക്ക് അവകാശം സ്വന്തമാക്കിയതായാണ് ഫിലീമി ബീറ്റിനെ ഉദ്ധരിച്ച് ടൈംസ് എന്റർടൈൻമെന്റ് റിപ്പോർട്ട് ചെയുന്നത്.
ആവേശത്തിന്റെ തെലുങ്ക് പതിപ്പില്‍ രംഗണ്ണന്റെ വേഷം നന്ദമൂരി ബാലകൃഷ്ണ ചെയ്യുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബാലയ്യ ആയിരിക്കില്ല പകരം രവി തേജ തന്നെ സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചേക്കുമെന്നാണ്. ആവേശം തെലുങ്ക് റീമേക്ക് ഉടൻ ആരംഭിക്കുമെന്നും സൂചനകളുണ്ട്.
ജിത്തു മാധവനായിരുന്നു മലയാളത്തിൽ ചിത്രം ഒരുക്കിയത്. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിർവഹിച്ചത്. ഫഹദിന് പുറമെ ആശിഷ് വിദ്യാർത്ഥി, സജിന് ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഛായാഗ്രാഹണം സമീർ താഹിറാണ്. മെയ് 9നാണ് ആവേശം ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 06, 2024 9:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'എട മോനെ…രംഗണ്ണനാകാന്‍ താല്‍പര്യമില്ലെന്ന് ബാലയ്യ '; ആവേശം തെലുങ്ക് റീമേക്കിൽ പകരമെത്തുക രവി തേജയെന്ന് സൂചന