Prithviraj | പൃഥ്വിരാജിന്റെ പേരിലും വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുകൾ; ജാഗരൂഗരാവാൻ പോസ്റ്റുമായി താരം

Last Updated:

Fake Clubhouse accounts in the name of Prithviraj | പൃഥ്വിരാജ് സുകുമാരൻ, ദി റിയൽ പൃഥ്വി തുടങ്ങിയ പേരുകളിൽ വ്യാജ അക്കൗണ്ടുകൾ

പൃഥ്വിരാജിന്റെ പേരിൽ വ്യാജ ക്ലബ്ഹൗസ് അക്കൗണ്ടുകൾ
പൃഥ്വിരാജിന്റെ പേരിൽ വ്യാജ ക്ലബ്ഹൗസ് അക്കൗണ്ടുകൾ
നടൻ പൃഥ്വിരാജ് സുകുമാരന്റെ പേരിലും ക്ലബ്ഹൗസിൽ വ്യാജ അക്കൗണ്ടുകൾ. പൃഥ്വിരാജ് സുകുമാരൻ, ദി റിയൽ പൃഥ്വി തുടങ്ങിയ പേരുകളാണ് വ്യാജന്മാർ സ്വീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് എന്ന് കരുതി പലരും ഈ അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നുമുണ്ട്. ഫേസ്ബുക്കിലും, ഇൻസ്റ്റഗ്രാമിലും, ട്വിറ്ററിലും പൃഥ്വിരാജിന്റെ ഔദ്യോഗിക അക്കൗണ്ടുകളുണ്ട്.
വ്യാജ ക്ലബ്ഹൗസ് അക്കൗണ്ടിന്റെ കാര്യം നടൻ ദുൽഖർ സൽമാനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദുൽഖറിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ അക്കൗണ്ടുകളാണ്. തന്റെ പേരിൽ വ്യാജ അക്കൗണ്ടുകൾ സോഷ്യൽ മീഡിയയിൽ തുറക്കുന്നത് നല്ലതല്ല എന്ന് ദുൽഖർ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറയുന്നു. അതിനാൽ തന്നെ ആരാധകരും പ്രേക്ഷകരും അത്തരം പ്രൊഫൈലുകൾ ദുൽഖറിന്റേതായി കരുതേണ്ടതില്ല.
Also read: ആ അക്കൗണ്ടുകൾ വ്യാജം; ദുൽഖർ സൽമാന് ക്ലബ്ഹൗസിൽ അംഗത്വമില്ല
ഒട്ടേറെ മലയാളികൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ക്ലബ് ഹൗസ് അംഗങ്ങളായിട്ടുണ്ട്. സാമൂഹിക വിഷയങ്ങളിലും മറ്റും നിരവധി ചർച്ചകൾ ഇവിടെ പുരോഗമിക്കുന്നുണ്ട്.
advertisement
കഴിഞ്ഞ ദിവസം നടൻ ഉണ്ണി മുകുന്ദൻ പ്രേക്ഷകരുമായി സംവദിച്ചിരുന്നു. ഒരു ക്ലബ്ബിൽ 5000 പേർക്ക് വരെ പങ്കെടുക്കാം എന്നതാണ് ക്ലബ്ഹൗസിന്റെ പ്രധാന ആകർഷണം. കൂടാതെ താരവുമായി നേരിട്ട് സംവദിക്കുകയും മറുപടി കേൾക്കുകയും ചെയ്യാം. മോഡറേറ്റർമാർക്ക് ചർച്ച നിയന്ത്രിക്കാനും സാധിക്കും.
ഒട്ടേറെ താരങ്ങൾ ഇതിനോടകം ക്ലബ്ഹൗസ് മെമ്പർമാരായിട്ടുണ്ട്. ആ അക്കൗണ്ടുകളിൽ ഒഫീഷ്യൽ എന്ന് തെളിയിക്കുന്ന നീല ടിക്ക് മാർക്ക് ഇല്ല എന്നതാണ് വ്യാജനെ ആരാധകർ എളുപ്പം വിശ്വസിക്കാൻ കാരണം. ചിലർ തങ്ങളുടെ മറ്റു സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഔദ്യോഗിക ക്ലബ്ഹൗസ് അക്കൗണ്ടിനെ കുറിച്ച് പോസ്റ്റ് ചെയ്യാറുണ്ട്. ഇത്തരം അക്കൗണ്ടുകൾ ഫോളോ ചെയ്താൽ വ്യാജനിൽ വീഴാതിരിക്കാൻ ഫോളോവേഴ്‌സിന് സാധിക്കും. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും പേരിൽ ക്ലബ്ഹൗസ് പ്രൊഫൈലുകൾ തുറന്നിട്ടുണ്ട്.
advertisement
Summary: After Dulqer Salmaan, Prithviraj Sukumaran pointed out the fake accounts opened in his name on Clubhouse. The actor is yet to open his on Clubhouse. Fans and followers are advised not to go after the pseudo accounts in their name. Several actors are members in Clubhouse
മലയാളം വാർത്തകൾ/ വാർത്ത/Film/
Prithviraj | പൃഥ്വിരാജിന്റെ പേരിലും വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടുകൾ; ജാഗരൂഗരാവാൻ പോസ്റ്റുമായി താരം
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement