വിക്കി കൗശലിന്റെ ചിത്രം കാണാൻ 'മഹാരാജാവായി' കുതിരപ്പുറത്തെത്തി ആരാധകൻ; വൈറലായി 'ഛാവ' തിയേറ്റർ വീഡിയോ

Last Updated:

ഛത്രപതി സംഭാജി മഹാരാജാവിന്റെ വേഷത്തിൽ കുതിരപ്പുറത്തെത്തിയ ആരാധകന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്

News18
News18
ബോളിവുഡ് താരം വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് 'ഛാവ'. ഫെബ്രുവരി 14 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം 150 കോടി കളക്ഷൻ നേടിയതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററിൽ നിന്നുള്ള ഒരു ആരാധകന്റെ ദൃശ്യങ്ങൾ വൈറലാവുകയാണ്. തിയേറ്ററിൽ കുതിരപ്പുറത്തെത്തിയ ഒരു ആരാധകന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. നാഗ്പുരിലാണ് സംഭവം. ഛത്രപതി സംഭാജി മഹാരാജാവിന്റെ വേഷത്തിലാണ് ഇയാൾ കുതിരപ്പുറത്തെത്തിയത്. ഈ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തിയേറ്റര്‍ സ്‌ക്രീനിന്റെ മുന്നിലായി ഇയാള്‍ കുതിരപ്പുറത്ത് നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കൊട്ടും മേളത്തിന്റെയും അകമ്പടിയോടെ കുതിരപ്പുറത്ത് തിയേറ്ററിലെത്തിയ യുവാവ് സ്റ്റേജിൽ കയറി നിൽക്കുന്നതും ആളുകൾ അയാളെ മൊബൈലിൽ പകർത്തുന്നതും കാണാം. സിനിമ കാണാനെത്തിയവരില്‍ ചിലര്‍ ഇതിന്റെ ഭാഗമാകുകയും ചെയ്യുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധിപേര്‍ കമന്റുകളുമായെത്തി. തനിക്ക് ഒരു ചിപ്‌സ് പോലും തിയേറ്ററിന്റെ അകത്ത് കൊണ്ടുവരാന്‍ പറ്റുന്നില്ല. അപ്പോഴാണ് ഇയാള്‍ കുതിരയെ കൊണ്ടുവന്നതെന്ന് ഒരാള്‍ പ്രതികരിച്ചു. അടുത്ത തവണ സിംഹത്തെ കൊണ്ടുവരൂയെന്ന് മറ്റൊരാള്‍. അതേസമയം ചിലര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി.
advertisement
വിക്കി കൗശല്‍ ഛത്രപതി സംഭാജി മഹാരാജാവായിട്ടാണ് ഛാവയില്‍ വേഷമിട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ മഹാറാണി യേശുഭായ് ഭോന്‍സാലെയായിട്ടാണ് രശ്മിക മന്ദാനയെത്തുന്നത്. ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം 1681 കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയന്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ വില്ലനായി, മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസേബായി അക്ഷയ് ഖന്നയുമുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Film/
വിക്കി കൗശലിന്റെ ചിത്രം കാണാൻ 'മഹാരാജാവായി' കുതിരപ്പുറത്തെത്തി ആരാധകൻ; വൈറലായി 'ഛാവ' തിയേറ്റർ വീഡിയോ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement