നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • രജിത് സാറിനെ അറസ്റ്റു ചെയ്യുമെന്നോ? വാർത്തയോട് രൂക്ഷമായി പ്രതികരിച്ച് ആരാധകർ

  രജിത് സാറിനെ അറസ്റ്റു ചെയ്യുമെന്നോ? വാർത്തയോട് രൂക്ഷമായി പ്രതികരിച്ച് ആരാധകർ

  Fans up in arms against news on a likely arrest of Bigg Boss contestant Rajith Kumar | ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയും അധ്യാപകനുമാണ് ഡോ: രജിത് കുമാർ

  രജിത് കുമാർ

  രജിത് കുമാർ

  • Share this:
   ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയും അധ്യാപകനുമായ ഡോ: രജിത് കുമാർ അറസ്റ് ചെയ്യപ്പെട്ടേക്കാം എന്ന വാർത്തയിൽ പ്രതികരണവുമായി രജിത് കുമാർ ആരാധകർ. തന്റെ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ഉള്ള വൻ ആരാധക വൃന്ദമാണ് രജിത് കുമാറിനുള്ളത്. ബിഗ് ബോസിന്റെ സീസൺ 2 ലെ 66-ാം എപ്പിസോഡിൽ നടന്ന സംഭവത്തിലാണ് ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ രജിത് അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയത്.

   എന്നാൽ വാർത്ത വന്നതിന് തൊട്ടുപിന്നാലെ രജിത് കുമാറിന് അറസ്റ്റ് വാറന്റ് കിട്ടിയോ? അദ്ദേഹത്തിന് എന്തുപറ്റി? ഇപ്പോൾ എവിടെയാണ്? എന്നിങ്ങനെ ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ ആരാധകർ ഒത്തു കൂടി. രജിത് കുമാറിനായി ഫാൻ ഗ്രൂപ്പുകളും സജീവമാണ്.

   സഹ മത്സരാർത്ഥിയായ രേഷ്മയുടെ കണ്ണിൽ പച്ചമുളക് പേസ്റ്റ് തേച്ചു പിടിപ്പിച്ചെന്ന പേരിൽ ആരംഭിച്ച വിവാദമാണ് കാരണം. വിദ്യാർത്ഥികളും അധ്യാപകരുമായി മത്സരത്തിൽ രണ്ട് ടീമുകളായി തിരിഞ്ഞുള്ള ടാസ്കിനിടെയാണ് സംഭവം. ആര്യ, ദയ, സുജോ, ഫുക്രു എന്നിവരായിരുന്നു അദ്ധ്യാപകർ. രജിത് കുമാർ, രേഷ്മ, അഭിരാമി, അമൃത, ഷാജി, അലീന എന്നിവർ വിദ്യാർത്ഥികളായി എത്തി. ടാസ്കിനു ശേഷം എല്ലാവരും രേഷ്മയുടെ ജന്മദിനം ആഘോഷിച്ചു. രജിത് പുറത്തേക്കിറങ്ങി പച്ചമുളക് പേസ്റ്റ് രേഷ്മയുടെ കണ്ണുകളിൽ പുരട്ടി എന്നതാണ് ഷോയിൽ ഉയർന്നു വന്ന പ്രശ്നം.

   കരയാൻ തുടങ്ങിയ രേഷ്മ കണ്ണുകളിൽ പുകയുന്ന പോലുള്ള അനുഭവമുണ്ടായതായി പരാതിപ്പെട്ടു. തുടർന്ന് ചികിത്സ നൽകി. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ട് നിർമ്മാതാക്കൾ രജിത്തിന് കർശന ശിക്ഷ നൽകി. ഒരു പരാതി പോയി രജിത് കുറ്റക്കാരനാവുമെങ്കിൽ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 324, 323, 325 എന്നിവയിൽ ഉൾപ്പെടുന്ന വിവിധ കുറ്റങ്ങളിൽ ചെയ്ത കാര്യം ഉൾപ്പെടാൻ സാധ്യതയുണ്ട് എന്നായിരുന്നു റിപ്പോർട്ട്.

   ഒരിക്കൽ രജിത്തിനെ ഷോയിൽ ദേഹോപദ്രവം ചെയ്തതിന്റെ പേരിൽ സംവിധായകൻ ആലപ്പി അഷറഫ് പരാതി നൽകിയിരുന്നു.
   First published: