Malaika Arora | നടി മലൈക അറോറയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി
- Published by:meera_57
- news18-malayalam
Last Updated:
നടിമാരായ മലൈക അറോറയുടെയും അമൃത അറോറയുടെയും പിതാവ് അനിൽ അറോറ അന്തരിച്ചു
നടിമാരായ മലൈക അറോറയുടെയും അമൃത അറോറയുടെയും പിതാവ് അനിൽ അറോറയെ മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹം താമസിച്ചിരുന്ന ബാന്ദ്രയിലെ കെട്ടിടത്തിൻ്റെ ടെറസിൽ നിന്നും താഴേക്ക് ചാടി എന്നാണ് മുംബൈ പൊലീസ് പറയുന്നത്. അതേസമയം, ദാരുണമായ സംഭവത്തെക്കുറിച്ച് കുടുംബം ഇതുവരെ പ്രസ്താവന ഇറക്കിയിട്ടില്ല.
റിപ്പോർട്ടുകൾ പ്രകാരം, മുംബൈ പോലീസിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം നടത്തി വരികയാണ്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഒരു വീഡിയോയിൽ, മലൈകയുടെ മുൻ ഭർത്താവും നടനും നിർമ്മാതാവുമായ അർബാസ് ഖാൻ ബുധനാഴ്ച അനിൽ അറോറയുടെ വസതിക്ക് പുറത്ത് പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്യുന്നത് കാണാം.
സ്വകാര്യതയും നിയമപാലനവും ഉറപ്പുവരുത്തുന്ന കനത്ത പോലീസ് വിന്യാസമാണ് വീടിന് ചുറ്റുമുള്ള പ്രദേശത്ത് കണ്ടത്. കെട്ടിടത്തിന് പുറത്ത് ആംബുലൻസും നിലയുറപ്പിച്ചിരുന്നു.
advertisement
തൻ്റെ മാതാപിതാക്കളായ ജോയ്‌സ് പോളികാർപ്പും അനിൽ അറോറയും വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോൾ തനിക്ക് 11 വയസ്സ് മാത്രമായിരുന്നുവെന്ന് നടി മലൈക നേരത്തെ പങ്കുവെച്ചിരുന്നു. വേർപിരിയലിനുശേഷം, മലൈകയും ഇളയ സഹോദരി അമൃത അറോറയും അവരുടെ അമ്മയുടെ തണലിലാണ് വളർന്നത്. വേർപിരിയലിനുശേഷം അമ്മ താനെയിൽ നിന്ന് രണ്ട് പെൺമക്കളോടൊപ്പം ചെമ്പൂരിലേക്ക് താമസം മാറി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 11, 2024 1:08 PM IST