തിയേറ്റർ ദുരന്തത്തിൽ മരിച്ച യുവതിയുടെ ഭർത്താവിനെയും മകനെയും അല്ലു അർജുന്റെ പിതാവ് സന്ദർശിച്ചു

Last Updated:

തിക്കിലും തിരക്കിലും പെട്ട് ഓക്‌സിജൻ ലഭ്യതക്കുറവ് മൂലം കുട്ടിക്ക് മസ്തിഷ്‌ക ക്ഷതം സംഭവിച്ചു കഴിഞ്ഞു. നിലവിൽ വെൻ്റിലേറ്റർ പിന്തുണയിലാണ് കുട്ടിയുള്ളത്

അല്ലു അർജുൻ പിതാവിനൊപ്പം
അല്ലു അർജുൻ പിതാവിനൊപ്പം
ഹൈദരാബാദിൽ അല്ലു അർജുൻ നായകനായ 'പുഷ്പ 2: ദി റൂൾ' എന്ന സിനിമയുടെ ആദ്യ പ്രദർശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കുട്ടിയുടെ അവസ്ഥ വിലയിരുത്താൻ അല്ലു അർജുൻ്റെ അച്ഛൻ അല്ലു അരവിന്ദ് ബുധനാഴ്ച ഹൈദരാബാദിലെ ആശുപത്രി സന്ദർശിച്ചു. താരത്തിൻ്റെ പിതാവ് മരിച്ച സ്ത്രീയുടെ പിതാവിനെയും ഭർത്താവിനെയും ആശുപത്രിയിൽ കണ്ടതായാണ് വിവരം.
തെലങ്കാന ആരോഗ്യ സെക്രട്ടറി ക്രിസ്റ്റീന ഇസഡ് ചോങ്‌തു, ഹൈദരാബാദ് പോലീസ് കമ്മീഷണർ സി.വി. ആനന്ദ് എന്നിവർ യുവതിയുടെ ചികിത്സയിലിരിക്കുന്ന മകനെ സന്ദർശിച്ച് ആരോഗ്യത്തെക്കുറിച്ചുള്ള വിവരം പങ്കിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഇത്. കുട്ടിക്ക് മസ്തിഷ്ക ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും അവർ വെളിപ്പെടുത്തി.
തിക്കിലും തിരക്കിലും പെട്ട് ഓക്‌സിജൻ ലഭ്യതക്കുറവ് മൂലം കുട്ടിക്ക് മസ്തിഷ്‌ക ക്ഷതം സംഭവിച്ചു കഴിഞ്ഞു. നിലവിൽ വെൻ്റിലേറ്റർ പിന്തുണയിലാണ് കുട്ടിയുള്ളത്.
ഈ മാസമാദ്യം 'പുഷ്പ 2: ദി റൂൾ' എന്ന സിനിമയുടെ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദിനൊപ്പം എത്തിയ അല്ലു അർജുനെ കാണാൻ വൻ ജനക്കൂട്ടം തടിച്ചുകൂടിയപ്പോൾ ഉണ്ടായ തിക്കിലും തിരക്കിലുമായിരുന്നു അപകടം. തുടർന്നുണ്ടായ ബഹളത്തിൽ തിയേറ്ററിൻ്റെ പ്രധാന ഗേറ്റ് തകർന്ന് 35 വയസ്സുള്ള ഒരു സ്ത്രീക്ക് ജീവൻ നഷ്ടപ്പെടുകയും, അവരുടെ ഒൻപതു വയസ്സുള്ള മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു.
advertisement
2024 ഡിസംബർ 13 ന് കേസുമായി ബന്ധപ്പെട്ട് അല്ലു അർജുനെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ വസതിയിൽ നിന്ന് പോലീസ് കൂട്ടിക്കൊണ്ടു പോയശേഷം 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ നടന് നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. എന്നിരുന്നാലും, ഒരു രാത്രി അല്ലു ജയിലിൽ ചിലവഴിക്കേണ്ടതായി വന്നു.
മുമ്പ് ഒരു പ്രസ്താവനയിൽ, ദുരന്തത്തിന് ശേഷം തിക്കിലും തിരക്കിലും പെട്ട് ചികിത്സയിൽ കഴിയുന്ന കുട്ടിയെ സന്ദർശിക്കാത്തത് എന്തുകൊണ്ടാണെന്ന് അല്ലു അർജുൻ വെളിപ്പെടുത്തുകയും ഈ സമയത്ത് കുടുംബത്തെ സന്ദർശിക്കരുതെന്ന് തൻ്റെ അഭിഭാഷക സംഘം തന്നെ ഉപദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
advertisement
Summary: Allu Aravind, father of Allu Arjun, visits husband and family of the woman who died in Sandhya theatre stampede in Hyderabad
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
തിയേറ്റർ ദുരന്തത്തിൽ മരിച്ച യുവതിയുടെ ഭർത്താവിനെയും മകനെയും അല്ലു അർജുന്റെ പിതാവ് സന്ദർശിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement