advertisement

ഫെഫ്ക ഒത്തുചേർന്നു; ഡ്രൈവേഴ്സ് യൂണിയൻ അംഗത്തിന് സ്വപ്നഭവനം സഫലം

Last Updated:

ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യത്തെ വീട് ഒറ്റപ്പാലം മയിലുംപുറത്തു പൂർത്തീകരിച്ച് നല്കിയിരുന്നു

ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ്റെ 'എൻ്റെ വീട്' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടാമത്തെ വീടിൻ്റെ ഗ്രഹപ്രവേശനം ഫെഫ്ക പ്രസിഡൻ്റ് സിബി മലയിൽ നിർവഹിച്ചു.
സ്വന്തമായി വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ സാധിക്കാത്ത യൂണിയനിലെ അംഗങ്ങൾക്ക് വീട് എന്ന സ്വപ്നം കൂട്ടായ്മയിലൂടെ വെൽഫെയർ ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണ് എൻ്റെ വീട് പദ്ധതി. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യത്തെ വീട് ഒറ്റപ്പാലം മയിലുംപുറത്തു പൂർത്തീകരിച്ച് നല്കിയിരുന്നു.
തിരുവനന്തപുരം വെഞ്ഞാറമൂടിലാണ് രണ്ടാമത്തെ വീട് പണി പൂർത്തിയാക്കി നൽകിയത്.
യൂണിയൻ പ്രസിഡൻ്റ് റെജി യു.എസ്., ജനറൽ സെക്രട്ടറി അനീഷ് ജോസഫ്, ട്രഷറർ സന്തോഷ് കെ.കെ., വൈസ് പ്രസിഡൻ്റുമാരായ ഹസ്സൻ അമീർ, സജീഷ് കുമാർ, ജോ: സെക്രട്ടറിമാരായ തോമസ് സെബാസ്റ്റ്യൻ, സുജിത്ത് എസ്.വി., കമ്മിറ്റി അംഗങ്ങളായ അനി ഗുരുതിപാലാ, ബാബു ഒറ്റപ്പാലം, അരുൺ വല്ലാർപാടം, സുരേഷ് പാലക്കാട്, രാജേഷ് വി.ഡി., ജീവൻ പോൾ, സുരേഷ് കുമാർ, സുദീപ് കെ ഉദയ്, വിഷ്ണു യൂണിയൻ മുൻ പ്രസിഡൻ്റ് ശശി ടി.ജി. അംഗങ്ങളായ സാഗിരീഷ്, മനോജ്, അനി പള്ളിച്ചൽ, നിഖിൽ, ലിജിൻ, ഹരിപ്രസാദ്, സന്തോഷ്, ജലീൽ, അനിൽ രാജൻ, മനേഷ്, അർഷക്, വിജയകുമാർ, സനൽകുമാർ, ഓഫീസ് മാനേജർ ജിബിൻ എന്നിവർ പങ്കെടുത്തു.
advertisement
Summary: 'Ente Veedu' is a dream home project kick started by FEFKA Kerala Cine Drivers' Union. Second instalment from the initiative, a home in Thiruvananthapuram, was handed over by director Sibi Malayil 
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ഫെഫ്ക ഒത്തുചേർന്നു; ഡ്രൈവേഴ്സ് യൂണിയൻ അംഗത്തിന് സ്വപ്നഭവനം സഫലം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement