Honey Rose: ഹണി റോസ് തുടങ്ങിവെച്ച ധീരമായ പോരാട്ടത്തിന് പിന്തുണ; ഫെഫ്ക

Last Updated:

ഹണി റോസിന്റേത് നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടുമെന്ന് ഫെഫ്ക

News18
News18
ബോബി ചെമ്മണ്ണൂരിനെതിരായ ലൈം​ഗികാധിക്ഷേപ പരാതിയിൽ നടി ഹണി റോസിന് പിന്തുണയുമായി സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തക ഹണിറോസ് തുടങ്ങിവെച്ചിരിക്കുന്ന ധീരമായ പോരാട്ടത്തിന് ഫെഫ്കയുടെ പിന്തുണ അറിയിക്കുന്നു.ഹണിറോസിൻ്റെ നിശ്ചയദാർഡ്യവും ഉറപ്പുള്ള നിലപാടും സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള കൂട്ടായ പ്രതിരോധത്തിൻ്റെ നാന്ദിയായി ഞങ്ങൾ കാണുന്നു. ഹണിറോസിന് അഭിവാദ്യങ്ങൾ എന്ന് ഫെഫ്ക ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
അതേസമയം സൈബർ അതിക്രമങ്ങൾക്ക് ഒരു നിയന്ത്രണം കൊണ്ടുവരാൻ കഴിയില്ല എന്നായിരുന്നു ഇത്രയും നാൾ കരുതിയിരുന്നതെന്ന് നടി ഹണി റോസ്. ആർക്കും എന്നും പറയാം എന്ന നിലയിലേക്ക് കാര്യങ്ങൾ പോയിരുന്നുവെന്നും പക്ഷേ അതിനൊരു മാറ്റം വരുമെന്ന് ഇപ്പോൾ തനിക്ക് ഉറച്ച വിശ്വാസം വരുന്നുണ്ടെന്നും ഹണി റോസ് പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയോട് സംസാരിക്കാൻ ഒരു അവസരം ചോദിച്ചിരുന്നു. അങ്ങനെ തനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ സാധിച്ചു. തീർച്ചയായും വേണ്ട നടപടികൾ സ്വീകരിക്കാം എന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടിയെന്നും ഹണി റോസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Film/
Honey Rose: ഹണി റോസ് തുടങ്ങിവെച്ച ധീരമായ പോരാട്ടത്തിന് പിന്തുണ; ഫെഫ്ക
Next Article
advertisement
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
ജീവന് ഭീഷണിയായ ഗുരുതര പരിക്കുകളിൽ നിന്ന് രക്ഷപെട്ട 10 ക്രിക്കറ്റ് താരങ്ങൾ
  • ശ്രേയസ് അയ്യർ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റു.

  • നാരി കോൺട്രാക്ടർ 1962-ൽ വെസ്റ്റ് ഇൻഡീസിന്റെ ബൗൺസർ തലയോട്ടിക്ക് തട്ടി ഗുരുതരമായി പരിക്കേറ്റു.

  • ഇയാൻ ബോതം വടക്കൻ ഓസ്‌ട്രേലിയയിൽ മീൻപിടുത്ത യാത്രയ്ക്കിടെ മാരകമായ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.

View All
advertisement