ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ മികച്ച നടന്‍, നസ്രിയ, റിമ നടിമാര്‍

Last Updated:

വിജയകൃഷ്ണന് ചലച്ചിത്രരത്‌നം, ജഗദീഷിന് റൂബി ജൂബിലി അവാര്‍ഡ്

News18
News18
തിരുവനന്തപുരം: 2024ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കെ വി തമര്‍, സുധീഷ് സ്‌കറിയ, ഫാസില്‍ മുഹമ്മദ് എന്നിവര്‍ നിര്‍മ്മിച്ച് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ നേടി. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (ചിത്രം:അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീം (ചിത്രം സൂക്ഷ്മ ദര്‍ശനി), റീമ കല്ലിങ്കല്‍ (ചിത്രം തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണ് ഫിലിം ക്രിട്ടിക്സ്. 80 ചിത്രങ്ങളാണ് ഇത്തവണ അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ. ജോസ് കെ മാനുവല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. അവാര്‍ഡുകള്‍ ഉടന്‍ തന്നെ തിരുവനന്തപുരത്തു വച്ചു വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.
advertisement
വിജയകൃഷ്ണന് ചലച്ചിത്രരത്നം
സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ചലച്ചിത്രനിരൂപണരംഗത്ത് 50 വര്‍ഷവും എഴുത്തുജീവിതത്തില്‍ 60 വര്‍ഷവും പിന്നിടുന്ന ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവ് ചലച്ചിത്രനിരൂപകനും സംവിധായകനുമായ വിജയകൃഷ്ണന് സമ്മാനിക്കും.
റൂബി ജൂബിലി അവാര്‍ഡ് ജഗദീഷിന്
സിനിമാരംഗത്ത് വൈവിദ്ധ്യമാര്‍ന്ന സിനിമകളിലൂടെ 40 പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും.
ചലച്ചിത്രപ്രതിഭാ പുരസ്‌കാരം
അഭിനയത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട നടിയും നിര്‍മ്മാതാവുമായ സീമ, നിര്‍മ്മാതാവെന്ന നിലയ്ക്ക് മലയാള സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ജൂബിലി ജോയ് തോമസ്, അഭിനയജീവിതത്തിന്റെ നാല്‍പതാം വര്‍ഷത്തിലേക്കു കടക്കുന്ന ബാബു ആന്റണി, മുതിര്‍ന്ന ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, ദക്ഷിണേന്ത്യന്‍ സിനിമയിലെ തലമുതിര്‍ന്ന സംഘട്ടന സംവിധായകന്‍ ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.
advertisement
മറ്റ് അവാര്‍ഡുകള്‍
  • മികച്ച രണ്ടാമത്തെ ചിത്രം: സൂക്ഷ്മദര്‍ശിനി (സംവിധാനം: എം സി ജിതിന്‍)
  • മികച്ച രണ്ടാമ ത്തെ ചിത്രത്തിന്റെ സംവിധായകന്‍: എം സി ജിതിന്‍ (ചിത്രം: സൂക്ഷ്മദര്‍ശിനി
  • മികച്ച സഹനടന്‍: 1. സൈജു കുറുപ്പ് (ചിത്രം: ഭരതനാട്യം, ദ തേഡ് മര്‍ഡര്‍, സ്ഥാനാര്‍ത്തി ശ്രീക്കുട്ടൻ 2 . അര്‍ജ്ജുന്‍ അശോകന്‍ (ചിത്രം:ആനന്ദ് ശ്രീബാല, എന്ന് സ്വന്തം പുണ്യാളന്‍, അന്‍പോട് കണ്മണി)
  • മികച്ച സഹനടി : 1. ഷംല ഹംസ (ചിത്രം ഫെമിനിച്ചി ഫാത്തിമ), 2. ചിന്നു ചാന്ദ്‌നി (ചിത്രം വിശേഷം)
  • അഭിനയമികവിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം:
advertisement
1.ജാഫര്‍ ഇടുക്കി (ചിത്രം ഒരുമ്പെട്ടവന്‍, ഖല്‍ബ്, മന്ദാകിനി, ചാട്ടുളി, അം അ:, കുട്ടന്റെ ഷിനിഗാനി, ആനന്ദപുരം ഡയറീസ്, പൊയ്യാമൊഴി)
2. ഹരിലാല്‍ (ചിത്രം കര്‍ത്താവ് ക്രിയ കര്‍മ്മം, പ്രതിമുഖം)
3. പ്രമോദ് വെളിയനാട് (ചിത്രം: തീയറ്റര്‍ ദ് മിത്ത് ഓഫ് റിയാലിറ്റി, കൊണ്ടല്‍)
  • മികച്ച ബാലതാരം : മാസ്റ്റര്‍ എയ്ഞ്ചലോ ക്രിസ്റ്റിയാനോ (ചിത്രം: കലാം സ്റ്റാന്‍ഡേഡ് 5 ബി), ബേബി മെലീസ(ചിത്രം: കലാം സ്റ്റാന്‍ഡേഡ് 5 ബി)
  • മികച്ച തിരക്കഥ : ഡോണ്‍ പാലത്തറ, ഷെറിന്‍ കാതറീന്‍ (ചിത്രം : ഫാമിലി)
  • advertisement
  • മികച്ച ഗാനരചയിതാവ് : 1. വാസു അരീക്കോട് (ചിത്രം രാമുവിന്റെ മനൈവികള്‍)
  • 2. വിശാല്‍ ജോണ്‍സണ്‍ (ചിത്രം പ്രതിമുഖം)
  • മികച്ച സംഗീത സംവിധാനം : രാജേഷ് വിജയ് (ചിത്രം മങ്കമ്മ)
  • മികച്ച പിന്നണി ഗായകന്‍ : മധു ബാലകൃഷ്ണന്‍ (ഗാനം ഓം സ്വസ്തി, ചിത്രം സുഖിനോ ഭവന്തു)
  • മികച്ച പിന്നണി ഗായിക : 1.വൈക്കം വിജയലക്ഷ്മി (ഗാനം അങ്ങു വാനക്കോണില്, ചിത്രം അജയന്റെ രണ്ടാം മോഷണം)
  • 2.ദേവനന്ദ ഗിരീഷ് (ഗാനം നാട്ടിനിടിയണ ചേകാടി പാടത്തെ, ചിത്രം സുഖിനോ ഭവന്തു)
    advertisement
  • മികച്ച ഛായാഗ്രാഹകന്‍ : ദീപക് ഡി മേനോന്‍ (ചിത്രം കൊണ്ടല്‍)
  • മികച്ച ചിത്രസന്നിവേശകന്‍ : കൃഷാന്ത് (ചിത്രം: സംഘര്‍ഷ ഘടന)
  • മികച്ച ശബ്ദവിഭാഗം :റസൂല്‍ പൂക്കുട്ടി, ലിജോ എന്‍ ജയിംസ്, റോബിന്‍ കുഞ്ഞുകുട്ടി (ചിത്രം : വടക്കന്‍)
  • മികച്ച കലാസംവിധായകന്‍ : ഗോകുല്‍ ദാസ് (ചിത്രം അജയന്റെ രണ്ടാം മോഷണം)
  • മികച്ച മേക്കപ്പ്മാന്‍: ഗുര്‍പ്രീത് കൗര്‍, ഭൂപാലന്‍ മുരളി (ചിത്രം ബറോസ് ദ് ഗാര്‍ഡിയന്‍ ഓഫ് ട്രെഷര്‍)
  • മികച്ച വസ്ത്രാലങ്കാരം : ജ്യോതി മദനാനി സിങ് (ചിത്രം ബറോസ് ദ് ഗാര്‍ഡിയന്‍ ഓഫ് ട്രെഷര്‍)
  • advertisement
  • മികച്ച ജനപ്രിയ ചിത്രം : അജയന്റെ രണ്ടാം മോഷണം (സംവിധാനം : ജിതിന്‍ ലാല്‍)
  • മികച്ച ബാലചിത്രം : 1.കലാം സ്റ്റാന്‍ഡേഡ് 5 ബി (സംവിധാനം: ലിജു മിത്രന്‍ മാത്യു),
  • 2. സ്ഥാനാര്‍ത്തി ശ്രീക്കുട്ടന്‍ (സംവിധാനം വിനേഷ് വിശ്വനാഥ്)
  • മികച്ച സ്ത്രീകളുടെ ചിത്രം: ഹെര്‍ (സംവിധാനം ലിജിന്‍ ജോസ്)
  • മികച്ച ദേശീയോദ്ഗ്രഥന ചിത്രം: നജസ് (സംവിധാനം:ശ്രീജിത്ത് പോയില്‍ക്കാവ്),
  • മികച്ച പരിസ്ഥിതി ചിത്രം : 1.ആദച്ചായി (സംവിധാനം ഡോ ബിനോയ് എസ് റസല്‍)
  • 2.ദ് ലൈഫ് ഓഫ് മാന്‍ഗ്രോവ് (സംവിധാനം: എന്‍. എന്‍. ബൈജു)
  • സാമൂഹികപ്രസക്തിയുള്ള ചിത്രം: 1. പ്രതിമുഖം (സംവിധാനം വിഷ്ണുവര്‍ധന്‍), 2. ജീവന്‍ (സംവിധാനം:വിനോദ് നാരായണന്‍) 3. ഇഴ (സംവിധാനം സിറാജ് റേസ)
  • മികച്ച സോദ്ദ്യേശ്യ ചിത്രം: മിഷിപ്പച്ചയും കല്ലുപെന്‍സിലും (സംവിധാനം എം.വേണുകുമാര്‍),സ്വര്‍ഗം (സംവിധാനം രജിസ് ആന്റണി)
  • മികച്ച സംസ്‌കൃതചിത്രം: ഏകാകി (സംവിധാനം പ്രസാദ് പാറപ്പുറം), ധര്‍മയോദ്ധാ (സംവിധാനം ശ്രുതി സൈമണ്‍ )
  • മികച്ച അന്യഭാഷാ ചിത്രം: അമരന്‍ (നിര്‍മ്മാണം രാജ്കമല്‍ ഇന്റര്‍നാഷനല്‍, സംവിധാനം രാജ്കുമാര്‍ പെരിയസാമി)
  • പ്രത്യേക ജൂറി പുരസ്‌കാരം :
  • സംവിധാനം: ഷാന്‍ കേച്ചേരി (ചിത്രം സ്വച്ഛന്ദ മൃത്യു)
    അഭിനയം : ഡോ.മനോജ് ഗോവിന്ദന്‍ (ചിത്രം നജസ്), ആദര്‍ശ് സാബു (ചിത്രം:ശ്വാസം) ,ശ്രീകുമാര്‍ ആര്‍ നായര്‍ (ചിത്രം നായകന്‍ പൃഥ്വി),സതീഷ് പേരാമ്പ്ര (ചിത്രം പുതിയ നിറം)
    തിരക്കഥ : അര്‍ച്ചന വാസുദേവ് (ചിത്രം: ഹെര്‍)
  • മികച്ച നവാഗത പ്രതിഭകള്‍ : സംവിധാനം : വിഷ്ണു കെ മോഹന്‍ (ചിത്രം: ഇരുനിറം) അഭിനയം : നേഹ നസ്‌നീന്‍ (ചിത്രം ഖല്‍ബ്)
  • Click here to add News18 as your preferred news source on Google.
    സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
    മലയാളം വാർത്തകൾ/ വാർത്ത/Film/
    ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ മികച്ച നടന്‍, നസ്രിയ, റിമ നടിമാര്‍
    Next Article
    advertisement
    'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
    'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
    • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

    • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

    • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

    View All
    advertisement