ചലച്ചിത്ര എഡിറ്റർ കെ.പി. ഹരിഹരപുത്രൻ അന്തരിച്ചു

Last Updated:

80ഓളം ചിത്രങ്ങളിൽ പ്രവർത്തിച്ച ഹരിഹരപുത്രൻ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്

കെ.പി. ഹരിഹരപുത്രൻ
കെ.പി. ഹരിഹരപുത്രൻ
തിരുവനന്തപുരം: മലയാള ചലച്ചിത്ര എഡിറ്റർ കെ.പി. ഹരിഹരപുത്രൻ (K.P. Hariharaputhran) അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്ക്കാരം ഉച്ചക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മലയാള സിനിമയിൽ അര പതിറ്റാണ്ടോളം സജീവമായിരുന്ന ഹരിഹരപുത്രൻ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. 1971ലെ ‘വിലയ്ക്ക് വാങ്ങിയ വീണ’യാണ് ആദ്യ ചിത്രം.
80ഓളം ചിത്രങ്ങളിൽ പ്രവർത്തിച്ച ഹരിഹരപുത്രൻ, ശേഷക്രിയ, ​ഗുരുജി ഒരു വാക്ക്, സുഖമോ ദേവി, പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, വടക്കുംനാഥൻ, ചോക്ലേറ്റ്, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമാണ്.
അസിസ്റ്റന്റ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, എഡിറ്റർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചു.
Summary: Malayalam film editor KP Hariharaputhran passed away in Thiruvananthapuram. He was aged 79. Hariharaputhran was active in cinema for about 50 years. Vilaikk Vangiya Veena was his first film. He had edited many renowned movies in Malayalam
മലയാളം വാർത്തകൾ/ വാർത്ത/Film/
ചലച്ചിത്ര എഡിറ്റർ കെ.പി. ഹരിഹരപുത്രൻ അന്തരിച്ചു
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement