വിനായകന്റെ വിവാദ പരാമർശങ്ങളിൽ 'ഖേദം പ്രകടിപ്പിച്ച് അമ്മ'; മെമ്മറി കാര്‍ഡ് വിവാദത്തില്‍ ' അഞ്ചംഗ സമിതി അന്വേഷണം

Last Updated:

തിരഞ്ഞെടുപ്പ് കാലത്ത് സംഘടനയില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായ മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം നടത്താന്‍ 'അമ്മ' അഞ്ചംഗ സമിതിയെ നിയോഗിച്ചു

News18
News18
ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, ഗായകൻ യേശുദാസ് എന്നിവർക്കെതിരെ നടൻ വിനായകൻ നടത്തിയ വിവാദ പരാമർശങ്ങളിൽ താരസംഘടനയായ 'അമ്മ' ഖേദം പ്രകടിപ്പിച്ചു. സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ സംഘടന കടുത്ത അതൃപ്തി രേഖപ്പെടുത്തി.ശ്വേതാ മേനോൻ അധ്യക്ഷയായ പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടീവ് യോഗത്തിലാണ് വിനായകന്റെ വിവാദ പരാമർശത്തിനെതിരെ അംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് കാലത്ത് സംഘടനയില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായ മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം നടത്താന്‍ 'അമ്മ' അഞ്ചംഗ സമിതിയെ നിയോഗിച്ചു. 60 ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മെമ്മറി കാര്‍ഡ് വിവാദം 'അമ്മ'യെ പിടിച്ചുലച്ചിരുന്നു. ചില വനിതാ അംഗങ്ങള്‍ തങ്ങള്‍ക്ക് സിനിമാ മേഖലയില്‍നിന്നുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത് ചിത്രീകരിച്ച മെമ്മറി കാര്‍ഡിന് എന്തുസംഭവിച്ചു എന്നതിനെച്ചൊല്ലിയായിരുന്നു വിവാദം. നടിമാരായ ഉഷാ ഹസീനയും പൊന്നമ്മ ബാബുവും സംഭവത്തില്‍ നിലവിലെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനെതിരായി രംഗത്തെത്തിയിരുന്നു.
advertisement
യേശുദാസിനെതിരായ പോസ്റ്റിലെ അസഭ്യ പ്രയോഗങ്ങൾക്കെതിരെ നിരവധി പേർ പ്രതികരിച്ചപ്പോൾ വിനായകൻ മറ്റൊരു പോസ്റ്റ് ഇട്ടിരുന്നു. 'ശരീരത്തിൽ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ എന്നായിരുന്നു നടന്റെ ചോദ്യം.
സിനിമ കോൺക്ലേവിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശങ്ങളെയും വിനായകൻ വിമർശിച്ചിരുന്നു. ഇതിനെതിരെ ഗായകൻ ജി വേണുഗോപാലും ഗായകരുടെ സംഘടനയുമെല്ലാം പ്രതിഷേധവുമായി വന്നിരുന്നു.
മാധ്യമപ്രവർത്തക അടക്കമുള്ളവർക്കെതിരെ ഫേസ്‍ബുക്കിൽ അധിക്ഷേപ പോസ്റ്റുകൾ ഇട്ടെന്ന പരാതിയിൽ വിനായകനെ കൊച്ചി സൈബർ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഫേസ്ബുക്കിൽ വന്നത് കവിത എഴുതിയതാണെന്ന വിനായകന്റെ വിശദീകരണത്തിൽ തൃപ്തരായി കേസെടുക്കാൻ വകുപ്പില്ലെന്ന് പറഞ്ഞാണ് സൈബർ പൊലീസ് വിട്ടയച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
വിനായകന്റെ വിവാദ പരാമർശങ്ങളിൽ 'ഖേദം പ്രകടിപ്പിച്ച് അമ്മ'; മെമ്മറി കാര്‍ഡ് വിവാദത്തില്‍ ' അഞ്ചംഗ സമിതി അന്വേഷണം
Next Article
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement