Idly Kadai| ധനുഷ് ചിത്രത്തിന്റെ തേനിയിലെ സെറ്റില്‍ വൻ തീപിടിത്തം; വീഡിയോ പുറത്ത്
- Published by:Rajesh V
- news18-malayalam
Last Updated:
ധനുഷിന്റെ ആരാധകർക്കിടയിൽ തീപിടിത്ത വാർത്ത ആദ്യം ആശങ്കയ്ക്ക് കാരണമായി. എന്നാൽ ധനുഷ് ഉൾപ്പെടെ സിനിമാ സംഘത്തിലെ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ആശ്വാസമായി
ധനുഷ് നായകനും സംവിധായകനുമായി എത്തുന്ന സിനിമയാണ് 'ഇഡ്‍ലി കടൈ'. ചിത്രത്തിന്റെ സെറ്റില്‍ വലിയ തീപിടിത്തമുണ്ടായി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. തമിഴ്നാട് തേനിയിലെ ആണ്ടിപ്പട്ടിയിലെ സെറ്റിലാണ് സംഭവം. ചെറിയ തീപിടിത്തം ശക്തമായ കാറ്റിൽ പടർന്നു പിടിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന സേന എത്തി തീ അണച്ചു. അടുത്തഘട്ട ചിത്രീകരണം മറ്റൊരു പ്രദേശത്തേക്ക് മാറ്റിയിരുന്നുവെങ്കിലും ഇവിടത്തെ സെറ്റ് പൊളിച്ചുനീക്കിയിരുന്നില്ല. ധനുഷിന്റെ ആരാധകർക്കിടയിൽ തീപിടിത്ത വാർത്ത ആദ്യം ആശങ്കയ്ക്ക് കാരണമായി. എന്നാൽ ധനുഷ് ഉൾപ്പെടെ സിനിമാ സംഘത്തിലെ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ആരാധകർക്ക് ആശ്വാസമായി.
ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഇഡ്‍ലി കടൈ. ധനുഷ്, നിത്യ മേനോൻ, രാജ്കിരൺ, സത്യരാജ്, പാർത്ഥിപൻ, അരുൺ വിജയ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ജി വി പ്രകാശ് സംഗീത സംവിധാനം നിർവഹിക്കുന്നു. ഏപ്രിൽ 10 ന് ചിത്രം റിലീസ് ചെയ്യുമെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ഷൂട്ടിംഗ് പൂർത്തിയാകാത്തതിനാൽ ഒക്ടോബർ 1 ലേക്ക് റിലീസ് മാറ്റിയിരുന്നു. സത്യരാജ്, പാർത്ഥിപൻ, അരുൺവിജയ് തുടങ്ങിയവർ അവസാന ഘട്ട ഷൂട്ടിംഗിനായി ബാങ്കോക്കിലാണ്.
VIDEO | Tamil Nadu: A fire broke out at a film set of actor Dhanush's movie 'Idly Kadai' in Andippatti of Theni district on Saturday. More details awaited.
(Full video available on PTI Videos - https://t.co/dv5TRAShcC)
(Source: Third Party) pic.twitter.com/V80mpDAXzc
— Press Trust of India (@PTI_News) April 19, 2025
advertisement
പ്രൊഡക്ഷന്‍ ഡിസൈന്‍ ജാക്കി, ആക്ഷന്‍ പി സി സ്റ്റണ്ട്സ്, കൊറിയോഗ്രഫി ബാബ ഭാസ്കര്‍, വസ്ത്രാലങ്കാരം കാവ്യ ശ്രീറാം, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ പ്രവീണ്‍ ഡി, മേക്കപ്പ് ബി രാജ, സ്റ്റില്‍സ് തേനി മുരുകന്‍, പബ്ലിസിറ്റി ഡിസൈന്‍ കപിലന്‍, പിആര്‍ഒ റിയാസ് കെ അഹമ്മദ് എന്നിവരാണ്. നടൻ ധനുഷിന്റെ സംവിധാനത്തില്‍ ഒടുവിലെത്തിയ ചിത്രം നിലാവുക്ക് എൻമേല്‍ എന്നടി കോപം ആണ്.
തമിഴകത്തിന്റെ ധനുഷ് നായകനായി ഒടുവില്‍ വന്നത് രായനാണ്. ആഗോളതലത്തില്‍ ധനുഷിന്റെ രായൻ 150 കോടിയില്‍ അധികം നേടിയിരുന്നു. രായൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
advertisement
Summary: A fire broke out at a film set of actor Dhanush's movie 'Idly Kadai' in Andippatti of Theni district on Saturday.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Theni,Tamil Nadu
First Published :
April 20, 2025 11:14 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Idly Kadai| ധനുഷ് ചിത്രത്തിന്റെ തേനിയിലെ സെറ്റില്‍ വൻ തീപിടിത്തം; വീഡിയോ പുറത്ത്