advertisement

ഒരു കൊലപാതകത്തിന്റെ കഥ; ഐഫോണിൽ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം 'പഗിട കളി' ഫസ്റ്റ് ലുക്ക്

Last Updated:

ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

പഗിട കളി
പഗിട കളി
പൂർണമായും ഐഫോണിൽ ചിത്രീകരിച്ച് 7.1 ഡോൾബി സൗണ്ട് മിക്സിംഗോടെ ഒരുങ്ങുന്ന സസ്പെൻസ് ത്രില്ലർ ചിത്രം 'പഗിട കളി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'പണി' സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായ നിഷാദ് ഹസനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അന്ന മരിയ, അമൽ സുരേഷ്, പ്രിൻസ് ജോൺ, ത്രയംബക രണ ദിവെ, ലിന്റോ ജോണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവസൂര്യ ഫിലിം ഹൗസ് ബാനറിൽ മുരളി ദേവസൂര്യയാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും സംവിധായകൻ നിഷാദ് ഹസൻ തന്നെയാണ് നിർവഹിക്കുന്നത്. എസ്.എസ്. കാർത്തികേയൻ, ദിനു മോഹൻ, നിഷാദ് ഹസൻ എന്നിവർ എഴുതിയ വരികൾക്ക് വിനായക് ശരത് ചന്ദ്രൻ സംഗീതം പകരുന്നു. നൊച്ചിപ്പെട്ടി തിരുമൂർത്തി, ദിയ കരൺ ആനന്ദ് എന്നിവരാണ് ഗായകർ.
advertisement
അസോസിയേറ്റ് ഡയറക്ടർ- മുരളി ദേവസൂര്യ, സ്ക്രിപ്റ്റ് അസോസിയേറ്റ്- പ്രതീക്ഷ പ്രകാശൻ, അസിസ്റ്റന്റ് ഡയറക്ടർമാർ- അമൽ സുരേഷ്, അഭിനന്ത് പി. രമേശ്, സൗണ്ട് എഫക്റ്റ്സ് ആന്റ് ഫൈനൽ മിക്സ്- കരുൺ പ്രസാദ്,
സൗണ്ട് എഞ്ചിനീയർ- ദീപക് വർഗീസ് , ഡി.ഐ.- റെജിൻ സാന്റോ, മേക്കപ്പ് ചീഫ്- അഞ്ജലി നായർ, സ്റ്റിൽസ്- റഹീസ് റോബിൻസ്, പോസ്റ്റർ ഡിസൈൻ- നിഷാദ് ഹസൻ, ശ്രീജിത്ത് പുത്തൻമടം; ക്രിയേറ്റീവ് സപ്പോർട്ട്- അനന്തു അശോകൻ, മിൽജോ ജോണി.
കേരളത്തിൽ നടന്ന ഒരു കൊലപാതകവും തുടർന്ന് ഒരു കുട്ടിയെ കാണാതാകുന്ന സംഭവവുമാണ് ചിത്രത്തിന്റെ കഥയ്ക്ക് തുടക്കമാകുന്നത്. പിന്നീട് ഇന്ത്യയിലുടനീളം വ്യാപിക്കുന്ന അന്വേഷണത്തിലൂടെ മുന്നേറുന്ന സസ്പെൻസ്, റൊമാൻസ്, റിവഞ്ച് ത്രില്ലർ ചിത്രമാണ് 'പഗിട കളി'.
advertisement
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും. പി.ആർ.ഒ.- എ.എസ്. ദിനേശ്, മനു ശിവൻ.
Summary: The first look poster of the suspense thriller film 'Pagida Kali', which is shot entirely on an iPhone and mixed with 7.1 Dolby sound, has been released. The film is directed by Nishad Hasan, associate director of the film 'Pani'
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
ഒരു കൊലപാതകത്തിന്റെ കഥ; ഐഫോണിൽ ചിത്രീകരിച്ച 7.1 ഡോൾബി സൗണ്ട് ചിത്രം 'പഗിട കളി' ഫസ്റ്റ് ലുക്ക്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement