advertisement

മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ 'സ്വർഗം'; അജു വർഗീസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Last Updated:

അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, സിജോയി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം

സ്വർഗം
സ്വർഗം
അജു വർഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള, സിജോയി വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റെജീസ് ആന്റണി സംവിധാനം ചെയ്യുന്ന 'സ്വർഗം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ചിത്രത്തിൽ വിനീത് തട്ടിൽ, അഭിരാം രാധാകൃഷ്ണൻ, സജിൻ ചെറുകയിൽ, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോൽ, കുടശ്ശനാട് കനകം തുടങ്ങിയ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളായ സൂര്യ, മഞ്ചാടി ജോബി, ശ്രീറാം, ദേവാജ്ഞന തുടങ്ങിയവരും അഭിനയിക്കുന്നു.
സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസ്സി കെ. ഫെർണാണ്ടസ് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ്. ശരവണൻ നിർവ്വഹിക്കുന്നു.
സന്തോഷ് വർമ്മ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബേബി ജോൺ കലയന്താനി എന്നിവരുടെ വരികൾക്ക് മോഹൻ സിതാര, ജിന്റോ ജോൺ, ലിസി ഫെർണാണ്ടസ് എന്നിവർ സംഗീതം പകരുന്നു.
ലിസി കെ. ഫെർണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റെണി, റോസ് റെജിസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എഡിറ്റിംഗ്- ഡോൺ മാക്സ്, കലാസംവിധാനം- അപ്പുണ്ണി സാജൻ, മേക്കപ്പ്-പാണ്ഡ്യൻ, കോസ്റ്റ്യും ഡിസൈൻ- റോസ് റെജീസ്, അസ്സോസ്റ്റിയേറ്റ് ഡയറക്ടർ- റെജിലേഷ്, ആൻ്റോസ് മാണി, ഫിനാൻഷ്യൽ കൺട്രോളർ- ഷിജോ ഡോമിനിക്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ- തോബിയാസ്, സ്റ്റിൽസ്- ജിജേഷ് വാടി, പോസ്റ്റർ ഡിസൈൻ-അനന്തു.
advertisement
മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ഈ ക്ലീൻ എന്റർടെയ്നർ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായിരുന്നു 'സ്വർഗ'ത്തിന്റെ ലോക്കേഷൻ. പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: Swargam is an upcoming Malayalam movie starring Aju Varghese, Johnny Antony, Ananya, Manju Pillai and Sijoy Varghese in prominent roles. First look poster from the film has just been released. The story is centered around the Christian families in Central Travancore
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Film/
മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിൽ 'സ്വർഗം'; അജു വർഗീസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement