Teri Meri | ഷൈൻ ടോം ചാക്കോയും, ശ്രീനാഥ് ഭാസിയും പ്രധാന വേഷത്തിൽ; 'തേരി മേരി' ഫസ്റ്റ് ലുക്ക്
- Published by:meera_57
- news18-malayalam
Last Updated:
വർക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ 'തേരി മേരി' ഉടനടി പ്രേക്ഷകരിൽ എത്തും
ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്.കെ., സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല,സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത 'തേരി മേരി' (Teri Meri) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നിരവധി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തുവന്നത്.
അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്‌സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ബീച്ചിന്റെ പശ്ചാത്തലത്തിൽ നായികാ നായകന്മാർ നിൽക്കുന്ന പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ ആരതി ഗായത്രി ദേവി.
ശ്രീനാഥ് ഭാസിയും, ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ തെലുങ്കു ഇൻഫ്ലുവൻസർ ശ്രീരംഗസുധയും മലയാളി താരം അന്നാ രേഷ്മ രാജനുമാണ് നായികമാർ. ഇർഷാദ് അലി, സോഹൻ സീനുലാൽ, ബബിതാ ബാബു എന്നിവരും, നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.
advertisement
ചെറുപ്പക്കാരുടെ കാഴ്ച്ചപ്പാടുകൾക്കും വികാരവിചാരങ്ങൾക്കും ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അലക്സ് തോമസ്, അഡീഷണൽ സ്ക്രിപ്റ്റ്- അരുൺ കാരി മുട്ടം, ക്രിയേറ്റീവ് ഡയറക്ടർ - വരുൺ ജി. പണിക്കർ, സംഗീതം - കൈലാസ് മേനോൻ, ഛായാഗ്രഹണം- ബിപിൻ ബാലകൃഷ്ണൻ, എഡിറ്റിംഗ്- എം.എസ്. അയ്യപ്പൻ നായർ, ആർട്ട്- സാബുറാം, വസ്ത്രാലങ്കാരം- വെങ്കിട്ട് സുനിൽ, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, പ്രൊഡക്ഷൻ മാനേജേഴ്സ് - സജയൻ ഉദയൻകുളങ്ങര, സുജിത് വി.എസ്., പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, ഡിസൈൻസ് - ആർട്ടോകാർപസ്.
advertisement
വർക്കല, കോവളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ 'തേരി മേരി' ഉടനടി പ്രേക്ഷകരിൽ എത്തും.
Summary: 'Teri Meri' is a Malayalam movie featuring Shine Tom Chacko and Sreenath Bhasi in the lead roles. The movie dropped its first look poster. The plot revolves around beach life, which was extensively shot in the pristine seaside villages of Kovalam and Varkala
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
April 15, 2025 6:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Teri Meri | ഷൈൻ ടോം ചാക്കോയും, ശ്രീനാഥ് ഭാസിയും പ്രധാന വേഷത്തിൽ; 'തേരി മേരി' ഫസ്റ്റ് ലുക്ക്