Padakkalam | ക്യാംപസ് പശ്ചാത്തലത്തിൽ സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും; 'പടക്കളം' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Last Updated:

നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളുടെ കളരിയിൽ അരങ്ങേറുന്ന സംഭവങ്ങൾ ഹ്യൂമർ, ഫാൻ്റസി ജോണറിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ

പടക്കളം
പടക്കളം
സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും അണിനിരക്കുന്ന 'പടക്കളം' (Padakkalam) എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മലയാളത്തിലെ ജനപ്രിയരായ രണ്ട് അഭിനേതാക്കൾ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കാനിരിക്കുന്ന കൗതുകങ്ങളുടെ തുടക്കമെന്നോണം ഈ പോസ്റ്റർ അണിയറപ്രവർത്തകർ അവതരിപ്പിക്കുന്നു.
നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ചിത്രം മലയാള സിനിമയിൽ നിരവധി ചിത്രങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയമായ ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബുവും, വിജയ് സുബ്രമണ്യവും ചേർന്നാണ് നിർമ്മിക്കുന്നത്. ക്യാംപസ് പശ്ചാത്തലത്തിലെ ചിത്രമാണിത്. നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളുടെ കളരിയിൽ അരങ്ങേറുന്ന സംഭവങ്ങൾ ഹ്യൂമർ, ഫാൻ്റസി ജോണറിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കു പുറമേ സന്ദീപ് പ്രദീപ് ഫ്രാലിമി ഫെയിം), സാഫ് (വാഴ ഫെയിം), അരുൺ അജി കുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ ഒരുൺ പ്രദീപ്, നിരഞ്ജനാ അനൂപ്, പുജാ മോഹൻ എന്നിവരും പ്രധാന അഭിനേതാക്കളാണ്.
advertisement
തിരക്കഥ - നിതിൻ സി. ബാബു, മനു സ്വരാജ്; സംഗീതം - രാജേഷ് മുരുകേശൻ (പ്രേമം ഫെയിം), ഛായാഗ്രഹണം - അനു മൂത്തേടത്ത്, എഡിറ്റിംഗ് - നിതിൻരാജ് ആരോൾ, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, കലാസംവിധാനം- മഹേഷ് മോഹൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - നിതിൻ മൈക്കിൾ, അസ്സോസിയേറ്റ് ഡയറക്ടർ - ശരത് അനിൽ, ഫൈസൽഷാ; പ്രൊഡക്ഷൻ മാനേജർ - സെന്തിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിജു കടവൂർ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: First look poster of Suraj Venjaramood and Sharafudeen movie Padakkalam is here
മലയാളം വാർത്തകൾ/ വാർത്ത/Film/
Padakkalam | ക്യാംപസ് പശ്ചാത്തലത്തിൽ സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും; 'പടക്കളം' ഫസ്റ്റ് ലുക്ക് പോസ്റ്റർ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement