മമ്മുക്കയുടെ സെൽഫി ചിത്രത്തിലെ പ്രായമെത്ര? താരത്തെ അറിയാത്ത വിദേശികളുടെ രസകരമായ മറുപടികൾ

Foreigners guess the age of Mammootty from his latest selfie | മമ്മൂട്ടിയെ അറിയാത്ത വിദേശികളോട് അദ്ദേഹത്തിന്റെ പുതിയ സെൽഫി ചിത്രം കാണിച്ച് പ്രായം ചോദിച്ചാൽ എന്ത് മറുപടി പറയും? വിഡീയോ വൈറൽ

News18 Malayalam | news18-malayalam
Updated: September 17, 2020, 10:31 AM IST
മമ്മുക്കയുടെ സെൽഫി ചിത്രത്തിലെ പ്രായമെത്ര? താരത്തെ അറിയാത്ത വിദേശികളുടെ രസകരമായ മറുപടികൾ
Mammootty New Look
  • Share this:
മമ്മൂട്ടിയുടെ മുഖത്തു നോക്കി പ്രായമെത്രയെന്നു ചോദിച്ചവർ എത്രപേർ കാണും? വർഷം ചെല്ലുംതോറും പ്രായത്തെ വെറുമൊരു അക്കമാക്കി മൂലയ്ക്കിരുത്തി, ചുള്ളൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടി മലയാള സിനിമാ ലോകത്തിനും പ്രേക്ഷകർക്കും എക്കാലവും ഒരത്ഭുതം തന്നെ. കാലക്രമേണ ദുൽഖറിന്റെ ചേട്ടനാണെന്നോ എന്ന് തോന്നിപ്പിക്കുന്ന അവസ്ഥയിലാണ് സപ്തതിയോടടുക്കുന്ന മമ്മുക്ക.ലോക്ക്ഡൗൺ കാലം മുഴുവനും വീട്ടിൽ ചിലവഴിച്ച്, മികച്ച രീതിയിൽ വർക്ക്ഔട്ട് ചെയ്ത് കുറേക്കൂടി ചെറുപ്പമായ മമ്മൂട്ടിയുടെ സെൽഫി ആരാധക ലോകം ആഘോഷമാക്കിയിരുന്നു. താടി വളർത്തിയ ചുള്ളൻ ലുക്കിലെ മമ്മുക്ക യഥാർത്ഥ പ്രായത്തിനേക്കാളും വളരെ ചെറുപ്പമായി തോന്നിക്കുന്ന ചിത്രമായിരുന്നു അത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിലും അത് തന്നെയാണ് വിഷയം. മമ്മൂട്ടിയെ അറിയാത്ത വിദേശികളുടെ അടുത്ത് മമ്മുക്കയുടെ സെൽഫി ചിത്രം കാണിച്ച് അതിലുള്ളയാൾക്കു പ്രായമെത്ര എന്ന് ചോദിക്കുകയാണ് ഒരാൾ. വളരെ രസകരമായ മറുപടിയാണ് ഇവർ ഓരോരുത്തരും നൽകുന്നത്. ചുരുക്കത്തിൽ പരിചയമില്ലാത്തവർക്ക് പോലും അക്കാര്യം തെറ്റും എന്നുറപ്പ്. (വീഡിയോ ചുവടെ)
View this post on Instagram

😄


A post shared by Mallu Reposts (@mallureposts) on


അടുത്തിടെ 69-ാം പിറന്നാൾ ആഘോഷിച്ച മമ്മൂട്ടി മകൾ സുറുമി ഡിസൈൻ ചെയ്ത പ്രകൃതിമനോഹാരിത പകർത്തിയ കേക്കാണ് മുറിച്ചത്.
Published by: meera
First published: September 17, 2020, 10:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading