ധനുഷ് നായകനായ ഇളയരാജ ബയോപിക് ഉപേക്ഷിച്ചോ? പുതിയ വിവരം ഇങ്ങനെ

Last Updated:

ധനുഷ് തൻ്റെ നിലവിലുള്ള പ്രോജക്റ്റുകൾ പൂർത്തിയാക്കിയാൽ ഈ ചിത്രത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ധനുഷ്, ഇളയരാജ ബയോപിക്
ധനുഷ്, ഇളയരാജ ബയോപിക്
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിലൊന്നായ ഇതിഹാസ സംഗീതസംവിധായകൻ ഇളയരാജയെക്കുറിച്ചുള്ള (Ilaiyaraja movie) ധനുഷിൻ്റെ (Dhanush) ജീവചരിത്രത്തെ ചുറ്റിപ്പറ്റി പുത്തൻ ഊഹാപോഹങ്ങൾ പ്രചരിക്കുന്നു. 2024ൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചതു മുതൽ, അപ്‌ഡേറ്റുകൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'ഇഡ്‌ലി കടയ്', ആനന്ദ് എൽ. റായിയുടെ 'തേരേ ഇഷ്‌ക് മേ' തുടങ്ങിയ സിനിമകളുമായുള്ള ധനുഷിൻ്റെ ഡേറ്റ് ക്ലാഷ് കാരണം ഈ പ്രോജക്റ്റ് ഉപേക്ഷിച്ചതായി പുത്തൻ അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു.
എന്നാൽ ഇപ്പോൾ പുതിയ റിപ്പോർട്ട് ആ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ്. എക്‌സ്‌ക്ലൂസീവ് സ്രോതസ്സുകൾ പറയുന്നതനുസരിച്ച്, സിനിമ ഇപ്പോഴും ട്രാക്കിലാണ്. പിന്നണിയിൽ വലിയ തയാറെടുപ്പുകൾ നടക്കുന്നു.
ഒരു പ്രമുഖ തമിഴ് നിർമാണ കമ്പനി കണക്റ്റ് മീഡിയയ്‌ക്കൊപ്പം ചിത്രത്തിൻ്റെ സഹനിർമ്മാണത്തിനായി രംഗത്തെത്തിയിട്ടുണ്ട്. “ഇളയരാജയുടെ ജീവചരിത്രം നിർമ്മിക്കാൻ പ്രശസ്ത നിർമ്മാതാക്കളായ എജിഎസ് എൻ്റർടൈൻമെൻ്റ് കണക്റ്റ് മീഡിയയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. ചിത്രത്തിൻ്റെ തിരക്കഥ തയ്യാറായിക്കഴിഞ്ഞു. ചിത്രം പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്," ഒരു സ്ത്രോതസ് ഹിന്ദുസ്ഥാൻ ടൈംസിനോട് വെളിപ്പെടുത്തി.
ചിത്രീകരണത്തിന്റെ കൃത്യമായ സമയക്രമത്തെക്കുറിച്ച് ഉറവിടങ്ങൾ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടില്ലെങ്കിലും, ധനുഷ് തൻ്റെ നിലവിലുള്ള പ്രോജക്റ്റുകൾ പൂർത്തിയാക്കിയാൽ ഈ ചിത്രത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
advertisement
മുമ്പ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനാച്ഛാദനം ചെയ്യുന്നതിനിടയിൽ താരം എക്‌സിലും പോസ്റ്റർ പങ്കിട്ടിരുന്നു. കമൽഹാസൻ, വെട്രിമാരൻ, ഗംഗൈ അമരൻ, ഭാരതിരാജ എന്നിവരുടെ സാന്നിധ്യത്താൽ ചെന്നൈയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പോസ്റ്റർ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന ഈ ജീവചരിത്ര ചിത്രം സംവിധായകൻ അരുൺ മാതേശ്വരൻ സംവിധാനം ചെയ്യും. നീരവ് ഷാ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. ഇളയരാജ തന്നെയാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കുകയെന്നതും സ്ഥിരീകരിച്ചിട്ടുണ്ട്.
ചെറുപ്പക്കാരനായ ധനുഷ്, ഒരു ബാഗും തോളിൽ തൂക്കി, നിശ്ചയദാർഢ്യത്തോടെയുള്ള മനോഭാവം പ്രകടിപ്പിക്കുന്നതാണ് പോസ്റ്ററിൽ. പോസ്റ്ററിന്റെ പശ്ചാത്തലം പഴയ ചെന്നൈയുടെ മനോഹാരിത ഉണർത്തുന്നതായി മാറി. മുമ്പ് മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈ പഴയ കാലഘട്ടത്തിൻ്റെ സത്ത പകർത്തുന്നു. ഇളയരാജയുടെ വേഷം ചെയ്യുന്നത് ഒരു ബഹുമതിയാണെന്ന് ധനുഷ് വിശേഷിപ്പിച്ചു.
advertisement
Summary: Fresh updates on Dhanush starring Ilaiyaraja biopic is here
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ധനുഷ് നായകനായ ഇളയരാജ ബയോപിക് ഉപേക്ഷിച്ചോ? പുതിയ വിവരം ഇങ്ങനെ
Next Article
advertisement
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
Weekly Love Horoscope January 19 to 25 | അവിവാഹിതർക്ക് ഈ ആഴ്ച പുതിയ പ്രണയം കണ്ടെത്താനാകും : പ്രണയവാരഫലം അറിയാം
  • പ്രണയത്തിൽ മാറ്റങ്ങൾ അനുഭവപ്പെടും

  • അവിവാഹിതർക്ക് തിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യത

  • പങ്കാളികളുമായി തുറന്ന ആശയവിനിമയവും ബന്ധം മെച്ചപ്പെടുത്തും

View All
advertisement