Anuragam movie | പ്രണയത്തിന്റെ തീവ്രതയുമായി 'അനുരാഗം' എത്തുന്നു; ടൈറ്റിൽ പ്രകാശനം ചെയ്തു
- Published by:Rajesh V
- news18-malayalam
Last Updated:
വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
തിരുവനന്തപുരം: പ്രണയത്തിന് കാലമോ ദേശമോ ഭാഷയോ പ്രായമോ ഒരിക്കലും അതിർവരമ്പുകൾ നിർണയിക്കാറില്ല. അതിനാൽ തന്നെ പ്രണയങ്ങൾക്ക് എന്നും ഒരു കാവ്യഭംഗിയുണ്ട്. അത്തരത്തിൽ മനോഹരമായ പ്രണയങ്ങളുടെ കഥ പറഞ്ഞ് എത്തുന്നു ചിത്രമായ 'അനുരാഗത്തിന്റെ' (Anuragam movie ) ടൈറ്റിൽ പുറത്തിറങ്ങി. അശ്വിൻ ജോസ്, ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് ഷഹദ് നിലമ്പൂരാണ്.
ലക്ഷ്മിനാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അശ്വിൻ ജോസാണ്. മൂസി, ഷീല, ഗൗരി ജി കിഷൻ, ദേവയാനി, ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
advertisement
'ക്യൂൻ' എന്ന ചിത്രത്തിലെ യുവാക്കൾ നെഞ്ചിലേറ്റിയ 'നെഞ്ചിനകത്ത് ലാലേട്ടൻ' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ശ്രദ്ധേനായ നടനാണ് അശ്വിൻ ജോസ്.
advertisement
Also Read- കിച്ച സുദീപ് യഥാർത്ഥ പേരല്ല; നടന്റെ പേരിനു പിന്നിലെ യഥാർത്ഥ കാരണമിതാണ്
സുരേഷ് ഗോപി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ജോയൽ ജോൺസാണ്. ലിജോ പോൾ എഡിറ്റിംഗ് നിർവഹിക്കുന്നു. ലിറിക്‌സ് - മനു മഞ്ജിത്, മുത്തുകുമാർ, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈൻ - അനീസ് നാടോടി, പ്രോജക്ട് ഡിസൈനർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ - സുജിത്ത് സി എസ്, മേക്കപ്പ് - അമൽ ചന്ദ്ര, ട്രിൽസ് - മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രവിഷ് നാഥ്, ഡി ഐ - ലിജു പ്രഭാകർ, സ്റ്റിൽസ് - ഡോണി സിറിൽ, പബ്ലിസിറ്റി ഡിസൈൻസ് - യെല്ലോടൂത്ത്സ്, പി ആർ ഓ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 03, 2022 11:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Anuragam movie | പ്രണയത്തിന്റെ തീവ്രതയുമായി 'അനുരാഗം' എത്തുന്നു; ടൈറ്റിൽ പ്രകാശനം ചെയ്തു