Telugu Film Industry | ആർട്ടിസ്റ്റുകൾക്ക് താമസവും ഭക്ഷണവും ഇല്ല; ദിവസ ശമ്പളം ഒഴിവാക്കി; തെലുങ്ക് സിനിമാ രംഗത്ത് പുതിയ മാറ്റം
- Published by:Rajesh V
- trending desk
Last Updated:
സിനിമയിലെ റോളിന്റെ അടിസ്ഥാനത്തിൽ നിർമ്മാതാവുമായി നേരത്തെ തന്നെ ആർടിസ്റ്റുകൾ ശമ്പളവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിടണം. ഈ പറഞ്ഞിരിക്കുന്ന തുകയ്ക്ക് പുറമെ യാതൊന്നും നിർമ്മാതാവ് നൽകേണ്ടതില്ല. സിനിമയുടെ പ്രധാനപ്പെട്ട സാങ്കേതിക വിദഗ്ധർക്കുള്ള ശമ്പളവും നേരത്തെ തന്നെ തീരുമാനിക്കും.
തെലുങ്ക് സിനിമാ മേഖലയിൽ നിർമ്മാണച്ചെലവുകളുമായി ബന്ധപ്പെട്ട് പുത്തൻ മാനദണ്ഡങ്ങളും നിയമങ്ങളും പുറത്തിറക്കി തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് (Telugu Film Chamber Of Commerce). സെപ്തംബർ 10 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരും. മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചേംബർ ഓഫ് കൊമേഴ്സ് കമ്മിറ്റി മെമ്പർ ഗിരീഷ് ജോഹർ പുറത്ത് വിട്ടിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആർട്ടിസ്റ്റുകൾക്ക് നേരത്തെ നിശ്ചയിച്ച തുകയിൽ കൂടുതൽ കൊടുക്കില്ല, അവർക്ക് ഭക്ഷണവും ഗതാഗത സൗകര്യവും പ്രത്യേകമായി നൽകില്ല, സിനിമകൾ കുറഞ്ഞത് എട്ടാഴ്ചയെങ്കിലും തീയറ്ററുകളിൽ പ്രദർശിപ്പിക്കണം, ടി വി-ഒ ടിടി റിലീസുമായി ബന്ധപ്പെട്ട അറിയിപ്പുകൾ സിനിമയുടെ പ്രമോഷനോടൊപ്പം നൽകില്ല എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
പുതിയ പ്രോട്ടോക്കോൾ പ്രകാരം ആർട്ടിസ്റ്റുകൾക്കും സാങ്കേതിക വിദഗ്ധർക്കും ദിവസ ശമ്പളം നൽകില്ല. ആർട്ടിസ്റ്റുകളോടൊപ്പമുള്ള സ്റ്റാഫ്, പ്രാദേശിക ഗതാഗതം, ഭക്ഷണം, താമസം, പ്രത്യേക ഭക്ഷണം എന്നിവയെല്ലാം ശമ്പളത്തിൽ ഉൾക്കൊള്ളിക്കും. ഇതിനായി പ്രത്യേക തുകയോ സൗകര്യങ്ങളോ ഒരുക്കി നൽകില്ലെന്നും ചേംബർ ഓഫ് കൊമേഴ്സ് തീരുമാനിച്ചിട്ടുണ്ട്.
സിനിമയിലെ റോളിന്റെ അടിസ്ഥാനത്തിൽ നിർമ്മാതാവുമായി നേരത്തെ തന്നെ ആർടിസ്റ്റുകൾ ശമ്പളവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പിടണം. ഈ പറഞ്ഞിരിക്കുന്ന തുകയ്ക്ക് പുറമെ യാതൊന്നും നിർമ്മാതാവ് നൽകേണ്ടതില്ല. സിനിമയുടെ പ്രധാനപ്പെട്ട സാങ്കേതിക വിദഗ്ധർക്കുള്ള ശമ്പളവും നേരത്തെ തന്നെ തീരുമാനിക്കും. അവരുടെ സ്റ്റാഫ്, ഗതാഗതം, താമസം, ഭക്ഷണം തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ച് കൊണ്ടായിരിക്കും ശമ്പളം തീരുമാനിക്കുക.
advertisement
Key steps by Telugu Film Chamber...
•No extra payments to Artists/Talent's Staff, no local transport/accommodation, no special food etc.
•Exclsv 8 Wks Window for any Theatrical Release.
•TV-OTT Companies won’t be mentioned in any promotional material.
•Other issues talks on pic.twitter.com/DSdKhWJdOs
— Girish Johar (@girishjohar) September 1, 2022
advertisement
സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചേംബർ ഓഫ് കൊമേഴ്സിനെ രേഖാമൂലം അറിയിച്ചിരിക്കണം. സെറ്റിലെ അച്ചടക്കം, കൃത്യനിഷ്ഠത തുടങ്ങിയവുമായി ബന്ധപ്പെട്ട് ദിവസവും റിപ്പോർട്ടും സമർപ്പിക്കണം. നിർമ്മാതാക്കളെ സഹായിക്കാൻ വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കി.
ഒടിടി റിലീസുമായി ബന്ധപ്പെട്ടും പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തെലുങ്ക് ഇൻഡസ്ട്രിയിൽ പുറത്തിറക്കുന്ന ഓരോ സിനിമയും കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലും തീയേറ്ററിൽ പ്രദർശിപ്പിക്കണമെന്നാണ് പ്രധാനപ്പെട്ട നിർദ്ദേശം. ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് ഒടിടി, സാറ്റലൈറ്റ് പങ്കാളികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും തന്നെ നൽകാൻ പാടുള്ളതല്ല. മറ്റ് ചില കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫിലിം ചേംബർ ഓഫ് കൊമേഴ്സും ഡിജിറ്റൽ സർവീസ് ദാതാക്കളും തമ്മിലുള്ള യോഗം സെപ്റ്റംബർ 6ന് നടക്കും.
advertisement
കോവിഡ് 19ന് മുമ്പ് വലിയ ലാഭം നേടിയിരുന്നതാണ് തെലുങ്ക് ചലച്ചിത്ര ലോകം. എന്നാൽ കോവിഡ് പ്രതിസന്ധിക്ക് ശേഷം ചിത്രങ്ങൾ പുറത്ത് വന്നെങ്കിലും വലിയ മാറ്റം ഉണ്ടാക്കാൻ സാധിച്ചില്ല. പ്രതിസന്ധിക്കാലത്തെ നഷ്ടം നികത്താനും ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ചേംബർ ഓഫ് കൊമേഴ്സ് യോഗം ചേർന്ന് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. തീയറ്റർ റിലീസിൽ നിന്ന് പരമാവധി ലാഭം നേടുകയെന്നതാണ് ലക്ഷ്യമിടുന്നത്. നിർമ്മാതാക്കൾക്ക് വലിയ നഷ്ടം വരാതെ ചെലവ് ചുരുക്കി സിനിമകൾ പുറത്തിറക്കാൻ സഹായിക്കുകയെന്നും പുതിയ മാനദണ്ഡങ്ങളുടെ ലക്ഷ്യമാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 03, 2022 11:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Telugu Film Industry | ആർട്ടിസ്റ്റുകൾക്ക് താമസവും ഭക്ഷണവും ഇല്ല; ദിവസ ശമ്പളം ഒഴിവാക്കി; തെലുങ്ക് സിനിമാ രംഗത്ത് പുതിയ മാറ്റം