Unni Mukundan: അടുത്ത വീട്ടിലെ സ്വന്തം പയ്യൻ എന്ന വ്യക്തിത്വം; ഉണ്ണി മുകുന്ദനെക്കുറിച്ച് ഗെറ്റ് സെറ്റ് ബേബി കോ പ്രൊഡ്യൂസർ

Last Updated:

ആ ഉറച്ച മസിലുകളുടേയും വലിയ ബോഡിയുടെയും പിന്നിൽ വളരെ സിംപിൾ ആന്റ് ഹംബിൾ ആയ വ്യക്തിയാണ്

News18
News18
അടുത്ത വീട്ടിലെ നമ്മുടെ ഒരു സ്വന്തം പയ്യൻ എന്ന വ്യക്തിത്വമാണ് നടൻ ഉണ്ണിമുകുന്ദനെന്ന് ഗെറ്റ് സെറ്റ് ബേബി സിനിമയുടെ കോ പ്രൊഡ്യൂസറായ സാം ജോർജ്. ജെം ഓഫ് എ പേഴ്സൺ ആണ് ഉണ്ണി. ആ ഉറച്ച മസിലുകളുടേയും വലിയ ബോഡിയുടെയും പിന്നിൽ വളരെ സിംപിൾ,ഹംബിൾ, ക്യൂട്ട്, എല്ലാവർക്കും പ്രിയപ്പെട്ട, അടുത്ത വീട്ടിലെ നമ്മുടെ ഒരു സ്വന്തം പയ്യൻ എന്നൊരു വ്യക്തിത്വം ഉണ്ട്. അത് ഉണ്ണിയുടെ കൂടെ കുറച്ചു ദിവസങ്ങൾ ചെലവഴിച്ചാൽ മനസിലാകും. ഉണ്ണിയുടെ ഏറ്റവും വലിയ ഗുണം ഒപ്പം നിൽക്കുന്നവരെ ചേർത്തുപിടിക്കുന്നതാണ്. ഈ ഇൻഡസ്ട്രിയിൽ കാണാൻ കഴിയാത്തതും അതുതന്നെയാണ്. ശരിക്കും ഡൗൺ ടു ഏർതാണ് ഉണ്ണിയെന്നും സാം ജോർജ്.
ഫെബ്രുവരി 21ന് തന്റെ ആദ്യ സിനിമ സംരംഭമായ ഗെറ്റ് സെറ്റ് ബേബി റിലീസിന് ഒരുങ്ങുന്നു. സിനിമയുടെ പ്രാരംഭനടപടികൾ തുടങ്ങിയ സമയത്തുതന്നെ തന്റെ സിനിമ സുഹൃത്തുക്കളിൽ നിന്നും താൻ നേരിട്ട കുറെയേറെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണിതെന്നും സാം ജോർജ് പറഞ്ഞു. ഉണ്ണിയെ വച്ചു ആരേലും സിനിമ ചെയ്യുമോ? ഉണ്ണിയുടെ സിനിമക്ക് ഇത്ര ബഡ്ജ്റ്റൊ? ഉണ്ണിയുടെ രാഷ്ട്രീയം ശരിയല്ല ,അത് സിനിമയെ സാരമായി ബാധിക്കും, ഉണ്ണി ഒരു കാര്യത്തിലും വിട്ടുവീഴ്ച്ച ചെയ്യില്ല . ഒന്നിനെയും പിന്തുണക്കയും ഇല്ല. ഉണ്ണിക്ക് പെട്ടെന്ന് മൂഡ്‌സ്വിങ്സ് വരും , അത് സിനിമയെ വല്ലാതെ ബാധിക്കും. അവസാനം നിങ്ങൾ ആത്മഹത്യ ചെയ്യേണ്ടി വരും തുടങ്ങീ നിരവധി ചോദ്യങ്ങളാണ് താൻ നേരിടേണ്ടി വന്നത്.
advertisement
ഒരു തുടക്കക്കാരൻ എന്ന നിലയിൽ കുറെയേറെ ഉത്തരമില്ലാത്ത ചോദ്യങ്ങളും ആശങ്കകളുമായാണ് ഈ പ്രോജെക്ടിലേക്കു കടന്നത്. കഴിഞ്ഞ 15 മാസത്തെ എന്റെ ഈ സിനിമയിൽ ഉള്ള യാത്രയിൽ എനിക്ക് ഉണ്ണി മുകുന്ദനെ കുറിച്ച് തോന്നിയ കാര്യങ്ങളാണിവയെന്നും സാം വ്യക്തമാക്കി. ഷൂട്ടിങ്ങിനിടയിൽ പലതവണ കാര്യങ്ങൾ കൈവിട്ടുപോയ സന്ദർഭങ്ങളിൽ ഒരു താരജാഡയില്ലാതെ വന്നു എല്ലാവരെയും ചേർത്തു പിടിക്കുന്ന ഒരു നല്ല സുഹൃത്ത്, ഒരു നല്ല മനുഷ്യനെ ആണ് ഞാൻ കണ്ടത്. ആ ചേർത്തുപിടിക്കലിൽ മനസ്സിലെ ആശങ്കകൾ ഒഴിഞ്ഞ് എന്തും നേരിടാനുള്ള പോസിറ്റീവ് എനർജി ലഭിക്കും. ഇതാണ് ഉണ്ണിയുടെ ഏറ്റവും വലിയ ഗുണവും. ഇത് തീർച്ചയായിട്ടും ഉണ്ണിയുടെ മാതാപിതാക്കൾ ഉണ്ണിയെ വളർത്തിയ രീതിയുടെ ഗുണമാണ്.
advertisement
അങ്ങനെയുള്ള ഒരാൾക്ക് എന്താണ് ഇത്രമാത്രം എതിരാളികൾ? എന്തിനാണ് ഉണ്ണിയോട് ഇത്രമാത്രം ബോധപൂർവ്വമായ ശത്രുത എന്നറിയില്ലെന്നും ഈ അവസരത്തിൽ ഉണ്ണീടെ തന്നെ ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രമായ 'മാർക്കോയിലെ ' ഒരു ഡയലോഗ് അറിയാതെ ഓർത്തു പോകുന്നു, "ഞാൻ വന്നപ്പോൾ മുതൽ എല്ലാ ചെന്നായ്ക്കാളും എന്നെ കൂട്ടം കൂടി അടിക്കാൻ നോക്കാ.... ഇനി ഇവിടെ ഞാൻ മതി" എന്നും സാം പറഞ്ഞു.
മനസ്സ് തട്ടിയാണ് ഉണ്ണി ഈ ഡയലോഗ് പറഞ്ഞത് എന്നാണ് തന്റെ വിശ്വാസമെന്നും ഉണ്ണി മുകുന്ദനുമായി ഒരിക്കലും വർക്ക് ചെയ്യില്ല എന്ന് പറഞ്ഞവർ മാർക്കോയെയും ഉണ്ണിയെയും ഇന്ന് സോഷ്യൽ മീഡിയയിൽ വാഴ്ത്തി പാടുന്നത് താൻ കാണുന്നുവെന്നും സാം. ഇത് കാലത്തിന്റെ കണക്കാണ്. ഉണ്ണിയുടെ കഠിനാധ്വാനത്തിന്റേയും. ഈ പ്രോജക്ടിൽ ഉണ്ണി തന്ന സപ്പോർട്ടിനും സ്നേഹത്തിനും ഒരായിരം നന്ദി. ഉണ്ണിയുടെ മുന്നോട്ടുള്ള കരിയറിനു ആശംസകൾ നേരുന്നു. ഇനിയും ഒരുപാട് ദൂരം മുന്നോട്ടു പോകട്ടെ. ഇന്ത്യൻ സിനിമയിൽ ഉണ്ണിക്കു അർഹമായ ഒരു സ്ഥാനം ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
advertisement
മാർക്കോയ്ക്ക് ശേഷം, ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനായ ‘ഗെറ്റ് സെറ്റ് ബേബി’ (Get Set Baby) എന്ന ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യും. ഉണ്ണി മുകുന്ദന്‍ ഐ.വി.എഫ്. സ്പെഷ്യലിസ്റ്റ് ആയി എത്തുന്ന ‘ഗെറ്റ് സെറ്റ് ബേബി’ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ‘ഗെറ്റ് സെറ്റ് ബേബി’. നിഖില വിമലാണ്‌ നായിക. സ്കന്ദാ സിനിമാസും കിംഗ്സ്മെൻ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, പ്രക്ഷാലി ജെയിൻ എന്നിവർ നിർമ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
Unni Mukundan: അടുത്ത വീട്ടിലെ സ്വന്തം പയ്യൻ എന്ന വ്യക്തിത്വം; ഉണ്ണി മുകുന്ദനെക്കുറിച്ച് ഗെറ്റ് സെറ്റ് ബേബി കോ പ്രൊഡ്യൂസർ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement