ബിഗ് മെഗാ ബഡ്ജറ്റ് ചിത്രവുമായി ഗോകുലം ഗോപാലൻ- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു
- Published by:ASHLI
- news18-malayalam
Last Updated:
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഈ ചിത്രം ഗോകുലം മൂവീസ് ഒരുക്കുന്നത്
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ. വമ്പൻ ക്യാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത്. മാർക്കോ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രമാണിത്.
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഈ ചിത്രം ഗോകുലം മൂവീസ് ഒരുക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മെഗാ മാസ്സ് എന്റെർറ്റൈനെർ ആയിട്ടാണ് ചിത്രം ഒരുക്കുന്നത്.
ചിത്രത്തിലെ മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവരുടെ പേരുവിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്ത് വിടും. ഒട്ടേറെ പ്രശസ്തരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൽ അണിനിരക്കുക എന്നാണ് സൂചന. കോ പ്രൊഡ്യൂസർസ്- വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
May 04, 2025 6:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ബിഗ് മെഗാ ബഡ്ജറ്റ് ചിത്രവുമായി ഗോകുലം ഗോപാലൻ- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു