HOME » NEWS » Film » GOURI G KISHAN OF ANUGRAHEETHAN ANTONY TURNED COVID POSITIVE

Gouri G Kishan | ആദ്യ മലയാള ചിത്രം ഇറങ്ങിയപ്പോൾ നായിക ഗൗരി ക്വറന്റീനിൽ; കോവിഡ് പോസിറ്റീവ് ആണെന്ന് താരം

Gouri G Kishan of Anugraheethan Antony turned Covid positive | 'അനുഗ്രഹീതൻ ആന്റണി' സിനിമയുടെ പ്രചാരണ പരിപാടികൾക്കായി ഗൗരി കൊച്ചിയിൽ വരികയും പങ്കെടുക്കുകയും ചെയ്തിരുന്നു

News18 Malayalam | news18-malayalam
Updated: April 2, 2021, 12:25 PM IST
Gouri G Kishan | ആദ്യ മലയാള ചിത്രം ഇറങ്ങിയപ്പോൾ നായിക ഗൗരി ക്വറന്റീനിൽ; കോവിഡ് പോസിറ്റീവ് ആണെന്ന് താരം
ഗൗരി ജി. കിഷൻ
  • Share this:
96ലെ ജാനുവായി എത്തിയ ഗൗരി ജി. കിഷൻ ഏതാനും ദിവസങ്ങൾക്കു മുൻപിറങ്ങിയ 'അനുഗ്രഹീതൻ ആന്റണി' എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാൽ റിലീസ് കഴിഞ്ഞയുടൻ താൻ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഗൗരി.

ഒരാഴ്ചയായി താൻ വീട്ടിൽ തന്നെ ക്വറന്റീനിൽ കഴിയുകയാണെന്നും ഗൗരി. എന്നാൽ ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കായി ഗൗരി കൊച്ചിയിൽ വരികയും പങ്കെടുക്കുകയും ചെയ്തിരുന്നു. ഇപ്പൊ തന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഗൗരി പറഞ്ഞു. എല്ലാവരും സുരക്ഷിതരായിരിക്കാനും ഗൗരി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നുണ്ട്.

സണ്ണി വെയ്‌നും, ഗൗരി ജി. കിഷനും നായികാനായകന്മാരാവുന്ന ചിത്രമാണിത്. ചിത്രം ഏപ്രിൽ ഒന്നിന് തിയേറ്ററുകളിൽ റിലീസാവും. മനുഷ്യനും അവന്റെ വളർത്തുനായയും തമ്മിലെ ബന്ധമാണ് സിനിമയുടെ പശ്ചാത്തലം.

പ്രിൻസ് ജോയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്.
നവീൻ കഥയെഴുതുന്ന ചിത്രം നിർമിക്കുന്നത് തുഷാർ. എസ് ആണ്. ശെൽവകുമാർ ഛായാഗ്രഹണവും അർജുൻ ബെൻ ചിത്രസംയോജനവും നിർവഹിക്കും.മുൻപ് കുഞ്ഞുണ്ണിയുടെ കുണ്ഠിതങ്ങൾ എന്ന പേരായിരുന്നു ചിത്രത്തിനായി കണ്ടെത്തിയിരുന്നത്. അച്ചടക്കം പഠിപ്പിക്കുന്ന അധ്യാപകനായ അച്ഛനും മകനുമായിരുന്നു കുഞ്ഞുണ്ണിയുടെ പ്രമേയം.

അച്ഛന്റെ വേഷം ചെയ്യുന്നത് സിദ്ധിഖ് ആണ്. സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതൻ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.

കേരളം വിട്ട് ചെന്നൈയിൽ ചേക്കേറിയ ഗീതാ കിഷന്റെയും വൈക്കത്തുകാരി വീണയുടെയും മകളാണ് ഗൗരി. ബാംഗ്ളൂരിൽ നിന്നുമാണ് ഗൗരി ഉന്നതവിദ്യാഭ്യാസം നേടിയത്.

വളർന്നത് കേരളത്തിനു പുറത്തെങ്കിലും ജന്മം കൊണ്ടു കേരളത്തിന്റെ സ്വന്തമാണു ഗൗരിയും സഹോദരൻ ഗോവിന്ദും. സിനിമയിലേക്ക് വിളി വരുമ്പോൾ ജാനുവിന്റെ അതേ പ്രായമുണ്ട് ഗൗരിക്ക്. പ്ലസ് ടൂ വിദ്യാർത്ഥിനി. അമ്മാവൻ കൃഷ്ണ കുമാറും സംവിധായകൻ പ്രേംകുമാറും പഴയ സഹപാഠികൾ. പ്രേംകുമാർ ജാനകിയുടെ കുട്ടിക്കാല അഭിനയിക്കാൻ പറ്റിയ ആളെ അന്വേഷിക്കുന്ന വേളയിലായിരുന്നു അഭിനയം സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഗൗരിക്ക് ആ ഭാഗ്യം ലഭിക്കുന്നത്.

"ആദ്യം ഞാൻ അതത്ര കാര്യമായി എടുത്തില്ല. ഒരു വിധത്തിലും തൃഷയുമായ് രൂപ സാദൃശ്യമുള്ള ആളല്ല ഞാൻ. എന്നാൽ ഒന്ന് ശ്രമിച്ചു കൂടെ എന്നായി വീട്ടിൽ എല്ലാവരും. അവർ മനസ്സിൽ കണ്ട പ്രായമായിരുന്നു എനിക്ക്. ഒരു വർക്ഷോപ് ആയിരുന്നു അടുത്ത്. അഭിനയം മാത്രമായിരുന്നു എന്ന് പറയാനാവില്ല. ആധ്യാത്മികമായിരുന്നു, അവിടെ ധ്യാനവും, പ്രാണായാമവും ഒക്കെയുണ്ടായിരുന്നു," ഗൗരി തന്റെ ആദ്യ വേഷത്തെക്കുറിച്ച് പറഞ്ഞതിങ്ങനെ.

വിജയ് ചിത്രം മാസ്റ്ററിലും ഗൗരി ശ്രദ്ധേയമായ വേഷമിട്ടിരുന്നു.

Summary: Anugraheethan Antony fame Gouri G. Kishan is tested positive for Covid 19. The actor shared an update on her Instagram page
Published by: user_57
First published: April 2, 2021, 12:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories