ഗുലാനായി ഷെഫ് പിള്ള; പ്രതിപക്ഷ നേതാവ് വിളക്ക് കൊളുത്തി 'ഗുലാൻ തട്ടുകട'ക്ക് തുടക്കം

Last Updated:

പൂർണമായും കോമഡി എന്റർറ്റൈനറായി ഒരുക്കുന്ന ചിത്രത്തിൽ ഗുലാൻ എന്ന കഥാപാത്രമായി ഷെഫ് സുരേഷ് പിള്ള

ഗുലാൻ തട്ടുകട
ഗുലാൻ തട്ടുകട
ഷെഫ് പിള്ള നായകനാവുന്ന 'ഗുലാൻ തട്ടുകട'യുടെ (Gulan Thattukada) ചിത്രീകരണം ആരംഭിച്ചു. എം.ജെ. സിനിമാസ്, വി ഫ്രണ്ട്‌സ് പ്രൊഡക്ഷൻസ്‌ എന്നിവയുടെ ബാനറിൽ കെ.എച്ച്. അബ്ദുള്ള നിർമിച്ച് മുന്നാ ഇഷാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഗുലാൻ തട്ടുകട'യുടെ പൂജാ കർമ്മം എറണാകുളത്തു നടന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഭദ്രദീപം തെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
പൂർണമായും കോമഡി എന്റർറ്റൈനറായി ഒരുക്കുന്ന ചിത്രത്തിൽ ഗുലാൻ എന്ന കഥാപാത്രമായി ഷെഫ് സുരേഷ് പിള്ള എത്തുന്നു. ഷഹീൻ സിദ്ധിക്ക്, സുധീർ കരമന, ജാഫർ ഇടുക്കി, തമിഴ് നടൻ ജി. മാരിമുത്തു, കുഞ്ചൻ, വിജയകുമാർ (കമ്മട്ടിപ്പാടം ഫെയിം) ഡ്രാക്കുള സുധീർ, ദിനീഷ് (നായാട്ട് ഫെയിം) സാജൻ പള്ളുരുത്തി, സാജു കൊടിയൻ, സഞ്ജു ഭായ്, സുദർശനൻ ആലപ്പി, ബിനുകുട്ടൻ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.
മേജർ രവി, ബാല തുടങ്ങിയവർ അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നു. നായിക പുതുമുഖമാണ്. ടോൺസ് അലക്സ്‌ ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ്‌ വർമ്മയുടെ വരികൾക്ക് ഷഫീഖ് അഹമ്മദ് ഈണം പകരുന്നു.
advertisement
സഹ നിർമ്മാണം- അനൂപ്, ടി.പി. ജയലക്ഷ്മി, പ്രൊഡക്ഷൻ കൺട്രോളർ-സുനിൽ പേട്ട, ആർട്ട്‌- ഷിജു അടൂർ, വസ്ത്രലങ്കാരം - ആന്റണി വൈറ്റില, മേക്കപ്പ്- രതീഷ് അമ്പാടി, സ്റ്റിൽസ്- അമൽ ധ്രുവ, ഡിസൈൻ- ഇമേജനറി ട്രീ സ്റ്റുഡിയോസ്, അസോസിയേറ്റ് ഡയറക്ടർ- നഹാസ് ആർ.കെ., ആക്ഷൻ-അഷറഫ് ഗുരുക്കൾ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
Summary: 'Gulan Thattukada' is a Malayalam movie featuring Chef Suresh Pillai in the lead. Leader of Opposition VD Satheesan lit the lamp to kick off the ceremonial launch
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗുലാനായി ഷെഫ് പിള്ള; പ്രതിപക്ഷ നേതാവ് വിളക്ക് കൊളുത്തി 'ഗുലാൻ തട്ടുകട'ക്ക് തുടക്കം
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement