തമിഴകത്തിന്റെ സൂപ്പര്സ്റ്റാറിന് ഇന്ന് 71-ാം പിറന്നാള്. രജനികാന്തിന് ആശംസകളുമായി സിനിമാ മേഖലയില് നിന്നും അല്ലാതെയും നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ക്രിക്കറ്റ് താരം ഹര്ബജന് സിംഗിന്റെ ആശംസയാണ് ശ്രദ്ധയാകര്ഷിക്കുന്നത്.
നെഞ്ചില് രജനികാന്തിന്റെ മുഖം പച്ച കുത്തിയ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഹര്ബജന് ആശംസകള് അറിയിച്ചിരിക്കുന്നത്.
'സൂപ്പര്സ്റ്റാര്, 80-കളിലെ ബില്ല നിങ്ങളാണ്, 90കളിലെ ബാദ്ഷായും നിങ്ങളാണ്, 2000ത്തിലെ അണ്ണാത്തയും നിങ്ങള്ളാണ്. സിനിമാലോകത്തെ ഏക സൂപ്പര്സ്റ്റാറിന്, തലൈവര്ക്ക് ജന്മദിനാശംസകള്' എന്നാണ് ചിത്രത്തോടൊപ്പം ഹര്ബജന് കുറിച്ചിരിക്കുന്നത്.
നരവധി ആളുകളാണ് പ്രിയ താരത്തിന് പിറന്നാള് ദിനത്തില് ആശംസകള് നേര്ന്നിരിക്കുന്നത്.HBDSuperstarRajinikanth എന്ന ടാഗ് ഇപ്പോള് ട്വിറ്ററില് ട്രെന്ഡിംഗ് ആയിരിക്കുകയാണ്. ഇതിനകം രണ്ടര ലക്ഷത്തിലേറെ ട്വീറ്റ് ആണ് ഈ ടാഗ് ഉയയോഗിച്ച് ചെയ്തിരിക്കുന്നത്.
രജനീകാന്തിന് പിറന്നാളാശംസകളുമായി മമ്മൂട്ടി71ാം പിറന്നാള് ദിനത്തില് ആശംസകള് നേര്ന്ന് മമ്മൂട്ടി (Mammootty) 'ദളപതി'യുടെ ലൊക്കേഷനില് എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ആശംസകള് നേര്ന്നിരിക്കുന്നത്.
'സന്തോഷകരമായ ഒരു പിറന്നാള് ആശംസിക്കുന്നു, പ്രിയപ്പെട്ട രജനീകാന്ത്. ആരോഗ്യത്തോടെയിരിക്കുക. എപ്പോഴത്തെയുംപോലെ അനുഗ്രഹീതനായി തുടരുക', എന്നും അദ്ദേഹം ചിത്രത്തിന് ഒപ്പം കുറിച്ചു.
നരവധി ആളുകളാണ് പ്രിയ താരത്തിന് പിറന്നാള് ദിനത്തില് ആശംസകള് നേര്ന്നിരിക്കുന്നത്.HBDSuperstarRajinikanth എന്ന ടാഗ് ഇപ്പോള് ട്വിറ്ററില് ട്രെന്ഡിംഗ് ആയിരിക്കുകയാണ്. ഇതിനകം രണ്ടര ലക്ഷത്തിലേറെ ട്വീറ്റ് ആണ് ഈ ടാഗ് ഉയയോഗിച്ച് ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.