ലാലിന് റാപ്പും വശമുണ്ടോ? നടൻ ലാലും ജസ്റ്റിൻ വർഗീസും ചേർന്ന് പാടിയ ‘ഓടും കുതിര ചാടും കുതിര' റാപ്പ്

Last Updated:

ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസും നടൻ ലാലും ചേർന്നാണ്

ഓടും കുതിര ചാടും കുതിര
ഓടും കുതിര ചാടും കുതിര
ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര'യിലെ 'തൂക്കിയിരിക്കും' എന്ന് തുടങ്ങുന്ന വെറൈറ്റി റാപ്പ് ഫ്യൂഷൻ ഗാനം പുറത്ത്. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസും നടൻ ലാലും ചേർന്നാണ് എന്നതാണ് ഈ ഗാനത്തെ വേറിട്ട്‌ നിർത്തുന്നത്. ചിത്രം ഈ വരുന്ന വെള്ളിയാഴ്ച തീയേറ്ററിലേക്ക് എത്തുന്നു. വെനോ മിസ്സാണ് ഇതിലെ റാപ്പ് പോർഷനുകൾ പാടിയിരിക്കുന്നത്, സുഹൈൽ കോയ ആണ് വരികൾ.
റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29നാണു എത്തുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ നടനും സംവിധായകനുമായ അൽത്താഫ് സലിമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഓണ സമ്മാനമായി വന്നെത്തുന്നു.
advertisement
ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ്കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായുണ്ട്. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് നിധിൻ രാജ് അരോൾ കൈകാര്യം ചെയുന്നു. മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.
Summary: Actor/director Lal and Justin Varghese sing a rap song from Fahadh Faasil movie Odum Kuthira Chaadum Kuthira
മലയാളം വാർത്തകൾ/ വാർത്ത/Film/
ലാലിന് റാപ്പും വശമുണ്ടോ? നടൻ ലാലും ജസ്റ്റിൻ വർഗീസും ചേർന്ന് പാടിയ ‘ഓടും കുതിര ചാടും കുതിര' റാപ്പ്
Next Article
advertisement
കൊല്ലത്ത് നിർമാണത്തിലിരിക്കുന്ന ദേശീയ പാത ഇടിഞ്ഞു വീണ് നിരവധി വാഹനങ്ങൾ കുടുങ്ങി
കൊല്ലത്ത് നിർമാണത്തിലിരിക്കുന്ന ദേശീയ പാത ഇടിഞ്ഞു വീണ് നിരവധി വാഹനങ്ങൾ കുടുങ്ങി
  • കൊല്ലത്ത് നിർമാണത്തിലിരിക്കുന്ന ദേശീയ പാത ഇടിഞ്ഞു വീണ് നിരവധി വാഹനങ്ങൾ കുടുങ്ങി.

  • സ്കൂൾ ബസ് ഉൾപ്പടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടക്കുന്നു.

  • ബസിനുള്ളിൽ നിന്നും കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

View All
advertisement