സൈജു കുറുപ്പിന്റെ 'പൊറാട്ട്നാടകം' സ്റ്റേ നീങ്ങി; ചിത്രം പുതുവർഷത്തിൽ തിയേറ്ററിലേക്ക്
- Published by:user_57
- news18-malayalam
Last Updated:
പകർപ്പവകാശലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചിരുന്നു
കൊച്ചി: സൈജു കുറുപ്പ് (Saiju Kurup) നായകനായി അഭിനയിച്ച 'പൊറാട്ട്നാടകം' (Porattu Nadakam) എന്ന സിനിമയ്ക്ക് എറണാകുളം ഫസ്റ്റ് ക്ലാസ് അഡീഷനൽ ഡിസ്‌ട്രിക്‌റ്റ് ആൻഡ് സെഷൻസ് കോടതി ഏർപ്പെടുത്തിയ സ്റ്റേ നീങ്ങി. പകർപ്പവകാശലംഘനത്തിന്റെ പേരിൽ സിനിമയ്ക്കെതിരെ വന്ന ആരോപണങ്ങൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ കോടതിയിൽ നിഷേധിച്ചിരുന്നു. ഇരുവിഭാഗത്തിന്റേയും വാദങ്ങൾകേട്ട എറണാകുളം അഡീഷണൽ ജില്ലാ കോടതി (നമ്പർ 1) ഉപാധികളോടെ 'പൊറാട്ട്നാടക'ത്തിന്റെ സ്റ്റേ നീക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
സിനിമയുടെ റിലീസിന് ശേഷം ആരോപണം ഉന്നയിച്ച വ്യക്തികൾക്ക് യാഥാർത്ഥ്യം ബോധ്യമാകുമെന്നും, ആരോപണം തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാൽ ഹർജിക്കാർക്കെതിരെ മാനനഷ്ടമുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പൊറാട്ട്നാടകത്തിന്റെ സംവിധായകൻ നൗഷാദ് സാഫ്രോൺ, നിർമ്മാതാവ് വിജയൻ പള്ളിക്കര, തിരക്കഥാകൃത്ത് സുനീഷ് വാരനാട്, നടൻ സൈജു കുറുപ്പ് എന്നിവർ പറഞ്ഞു.
സംവിധായകൻ സിദ്ദിഖിന്റെ നിർമ്മാണ മേൽനോട്ടത്തിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രമാണിത്. കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളിൽ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിലാണ് ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
സൈജു കുറുപ്പ് നായകനായി അഭിനയിക്കുന്ന ചിത്രം നിർമ്മിക്കുന്നത് വിജയൻ പള്ളിക്കര. ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ദീഖിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്ന നൗഷാദ് സാഫ്രോണാണ്.
advertisement
ചിത്രത്തിൽ ധർമ്മജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുനിൽ സുഖദ, രാഹുൽ മാധവ്, നിർമ്മൽ പാലാഴി, സൂരജ് തേലക്കാട്ട്, ഷുക്കൂർ വക്കീൽ, ബാബു അന്നൂർ, ചിത്ര ഷേണായി, ഐശ്വര്യ മിഥുൻ, ചിത്ര നായർ, ജിജിന രാധാകൃഷ്ണൻ, ഗീതി സംഗീത തുടങ്ങിയവരും അഭിനയിക്കുന്നു.
മോഹൻലാൽ, ഈശോ എന്നീ ചിത്രങ്ങൾക്ക് ശേഷം സുനീഷ് വരനാട് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങൾ പശ്ചാത്തലമായി വരുന്നു.
കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം വടക്കൻ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തിൽ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്.
advertisement
നിർമ്മാതാവിനും, തിരക്കഥാകൃത്തിനും വേണ്ടി അഡ്വ. മുഹമ്മദ് സിയാദ് ഹാജരായി. ചിത്രം ജനുവരിയോടെ തീയറ്ററുകളിലെത്തും. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
Summary: Highcourt stay on Saiju Kurup movie Porattu Nadakam lifted. A court case was moved against the movie regarding copyright infringement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 23, 2023 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
സൈജു കുറുപ്പിന്റെ 'പൊറാട്ട്നാടകം' സ്റ്റേ നീങ്ങി; ചിത്രം പുതുവർഷത്തിൽ തിയേറ്ററിലേക്ക്