രാജ്യത്തെ ഏറ്റവും വിലയേറിയ അഭിനേത്രി; ബോളിവുഡ് നടിമാരെയും പിന്തള്ളിയ സമാന്ത റൂത്ത് പ്രഭു
- Published by:meera_57
- news18-malayalam
Last Updated:
ഡിജിറ്റൽ രംഗത്തേക്ക് കടക്കുന്നതിനു മുമ്പ്, തമിഴ്, തെലുങ്ക് സിനിമകളിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു സമാന്ത
ഇന്ത്യയിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തോടെ, സ്റ്റാർ വാല്യൂ ഉള്ള ചലച്ചിത്ര താരങ്ങൾ പോലും ഒടിടി പ്രൊഡക്ഷനുകളിൽ ഭാഗമാവുന്നു. ഇന്ത്യയിലെ ഒടിടി മേഖലയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി ഉയർന്നുവന്ന ഒരു അഭിനേത്രിയാണ് മുന്നിൽ. ബോളിവുഡിലെ ചില വലിയ താരങ്ങളെക്കാൾ കൂടുതൽ വരുമാനം ഇവർ നേടുന്നു. ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച കഥാപാത്രങ്ങൾക്ക് പേരുകേട്ട അവർ ഡിജിറ്റൽ ലോകത്ത് ശക്തമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
അത് മറ്റാരുമല്ല, സമാന്ത റൂത്ത് പ്രഭു ആണ്. വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാൽ സിനിമയിൽ നിന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, രാജ് & ഡികെയുടെ ഒടിടി സ്പൈ ത്രില്ലറിലൂടെ താരം ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി. സിറ്റാഡൽ: ഹണ്ണി ബണ്ണിയിലെ അഭിനയത്തിന്, സമാന്ത 10 കോടി രൂപ പ്രതിഫലം കൈപ്പറ്റി ഒടിടി സംരംഭത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടിയായി. സമാന്ത, വരുൺ ധവാൻ എന്നിവർക്കൊപ്പം കെ.കെ. മേനോൻ, കാഷ്വി മജ്മുന്ദർ, സിമ്രാൻ, സാഖിബ് സലീം എന്നിവരും വെബ് സീരീസിൽ അഭിനയിക്കുന്നു.
advertisement
ഡിജിറ്റൽ രംഗത്തേക്ക് കടക്കുന്നതിനു മുമ്പ്, തമിഴ്, തെലുങ്ക് സിനിമകളിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായിരുന്നു സമാന്ത. കരിയറിന്റെ തുടക്കത്തിൽ, ഒരു സിനിമയ്ക്ക് 1.5-2 കോടി രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നു, പിന്നീട് യേ മായ ചെസാവെ, രംഗസ്ഥലം, സൂപ്പർ ഡീലക്സ് തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ വേഷങ്ങൾക്ക് അവരുടെ പ്രതിഫലം അഞ്ചു കോടി രൂപയായി ഉയർന്നു.
നിരവധി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം സമാന്ത റൂത്ത് പ്രഭുവിന്റെ ആസ്തി 101 കോടി രൂപയാണ്. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ അവർക്ക് മനോഹരമായ ഒരു വീടുണ്ട്. കൂടാതെ മുംബൈയിൽ 15 കോടി രൂപയുടെ ആഡംബര വീട് വാങ്ങി തന്റെ റിയൽ എസ്റ്റേറ്റ് സമ്പാദ്യം വിപുലീകരിച്ചു. ഇതിനുപുറമെ, ബിഎംഡബ്ല്യു 7 സീരീസ്, പോർഷെ കേമാൻ ജിടിഎസ്, ജാഗ്വാർ എക്സ്എഫ്, ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്, മെഴ്‌സിഡസ് ബെൻസ് ജി63 എഎംജി എന്നിവയുൾപ്പെടെ ഉയർന്ന നിലവാരമുള്ള കാറുകളുടെ ഒരു ശേഖരം അവർക്കുണ്ട്.
advertisement
Summary: How Samantha Ruth Prabhu became the most expensive actor in India?
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 25, 2025 5:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
രാജ്യത്തെ ഏറ്റവും വിലയേറിയ അഭിനേത്രി; ബോളിവുഡ് നടിമാരെയും പിന്തള്ളിയ സമാന്ത റൂത്ത് പ്രഭു