ദി കശ്മീര്‍ ഫയല്‍സിനെതിരെയുള്ള നാദവ് ലാപിഡിന്റെ (Nadav Lapid) വിമര്‍ശനത്തില്‍ പ്രതികരിച്ച് ഐഎഫ്എഫ്ഐ ജൂറി അംഗം സുദീപ്തോ സെന്‍. സിനിമയെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായമാണ് അദ്ദേഹം വ്യക്തമാക്കിയതെന്ന് സെന്‍ പറഞ്ഞു. ജൂറി അംഗം എന്ന നിലയില്‍, ഒരു സിനിമയെക്കുറിച്ചും വ്യക്തിപരമായി അഭിപ്രായം പറയേണ്ടതില്ലെന്നും, ഇനി അങ്ങനെ പറയുകയാണെങ്കില്‍ അത് അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ജൂറി ബോര്‍ഡിന് അതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
“53-മത് ഐഎഫ്എഫ്ഐയുടെ സമാപന ചടങ്ങില്‍ ജൂറി ചെയര്മാന് നാദവ് ലാപിഡ് കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയെക്കുറിച്ച് പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. ജൂറി ബോര്‍ഡിന്റെ ഔദ്യോഗിക പ്രസന്റേഷനിലും ഔദ്യോഗിക പത്രസമ്മേളനത്തിലും ഞങ്ങള്‍ നാല് ജൂറികള്‍ ഞങ്ങളുടെ ഇഷ്ടങ്ങളെക്കുറിച്ചും അനിഷ്ടങ്ങളെക്കുറിച്ചും പരാമര്‍ശിച്ചിട്ടില്ല. ഞങ്ങളുടെ എല്ലാവരുടെയും ഔദ്യോഗിക അഭിപ്രായങ്ങളാണ് അറിയിച്ചത്. ഒരു സിനിമയുടെ ടെക്നിക്കല്‍ നിലവാരവും സൗന്ദര്യാത്മക നിലവാരവും, സാമൂഹിക സാംസ്കാരിക പ്രസക്തിയും വിലയിരുത്തുകയാണ് ഒരു ജൂറിയുടെ ജോലി. ഒരു സിനിമയെക്കുറിച്ചുള്ള രാഷ്ട്രീയ അഭിപ്രായങ്ങളും ഞങ്ങള്‍ പറയുന്നില്ല. അങ്ങനെ പറയുന്നവര്‍ അവരുടെ വ്യക്തിഗത അഭിപ്രായമാണ് അറിയിക്കുന്നത്. ജൂറി ബോര്‍ഡിന് ഇതുമായി യാതൊരു ബന്ധവുമില്ല,” അദ്ദേഹം ട്വീറ്റ് ചെയ്തു.
#IFFI #IFFI2022 @nfdcindia @ianuragthakur pic.twitter.com/GBhtw0tH6C
— Sudipto SEN (@sudiptoSENtlm) November 28, 2022
കശ്മീര്‍ ഫയല്‍സ് ഒരു ‘വള്‍ഗര്‍ പ്രോപ്പഗാണ്ട’ ചിത്രമായി തോന്നിയെന്നായിരുന്നു ജൂറി ചെയര്‍മാനും ഇസ്രായേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡ് പറഞ്ഞത്. ‘മത്സര വിഭാഗത്തില്‍ 15-ാമത്തെ ചിത്രമായ ദി കശ്മീര്‍ ഫയല്‍സ് ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. ഇത്തരമൊരു പ്രശസ്തമായ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ അയക്കേണ്ട ചിത്രമല്ല ഇതെന്ന് ഞങ്ങള്‍ക്ക് തോന്നി. ഈ അഭിപ്രായം നിങ്ങളോട് തുറന്നുപറയാന്‍ എനിക്ക് ഒട്ടും മടിയില്ല. കലയുടെ ഉന്നമനത്തിനു വേണ്ടിയുള്ള ഇത്തരം വിമര്‍ശനാത്മക ചര്‍ച്ചകള്‍ നിങ്ങള്‍ സ്വീകരിക്കണം,” അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്ന് മുംബൈയിലെ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. താന്‍ സിനിമ കണ്ടുവെന്നും നാദവ് ലാപിഡിന്റേതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് തനിക്കുള്ളതെന്നും അക്കാര്യം ലാപിഡിനെ അറിയിച്ചെന്നും കോബി ശോഷാനി ട്വീറ്റ് ചെയ്തിരുന്നു.
എട്ടു മാസങ്ങള്‍ക്കു മുന്‍പാണ് കശ്മീര്‍ ഫയല്‍സ് തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞയാഴ്ച ചലച്ചിത്രമേളയുടെ ഭാഗമായി കാശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിച്ചിരുന്നു. കശ്മീര്‍ താഴ്വരയില് നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചുള്ള സിനിമയാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്ശന് കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.