ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപൻ സിനിമയിലേക്ക്; അരങ്ങേറ്റം മാരി സെൽവരാജ് ചിത്രത്തിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
അടുത്തിടെയാണ് ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് എന്ന നിർമാണ കമ്പനിയുടെ ചുമതല മകൻ ഇൻപൻ ഏറ്റെടുത്തത്
ചെന്നൈ: തമിഴ്‌നാട് മന്ത്രിയും നടനുമായിരുന്ന ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപൻ ഉദയനിധി സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രശസ്ത സംവിധായകൻ മാരി സെൽവരാജിന്റെ അടുത്ത ചിത്രത്തിൽ ഇൻബൻ നായകനാകുമെന്നാണ് സൂചന.
ഇരുപതുകാരനായ ഇൻപൻ ഉദയനിധി അഭിനയ ക്ലാസുകളിലും വർക്ക്‌ഷോപ്പുകളിലും പങ്കെടുക്കുന്നതിന്റെ വിഡിയോകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അടുത്തിടെയാണ് ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് എന്ന നിർമാണ കമ്പനിയുടെ ചുമതല ഇൻപൻ ഏറ്റെടുത്തത്.
നിലവിൽ, 'ബൈസൺ കാലമാടന്റെ' പണിപ്പുരയിലാണ് മാരി സെൽവരാജ്. ധനുഷിന്റെ 56-ാമത് ചിത്രവും അദ്ദേഹം സംവിധാനം ചെയ്യുന്നുണ്ട്. ഈ ചിത്രങ്ങൾക്ക് മുൻപായിരിക്കും ഇൻപനെ നായകനാക്കിയുള്ള പുതിയ പ്രോജക്ട് എത്താൻ സാധ്യത.
advertisement
അവസാനമായി 'മാമന്നൻ' എന്ന പൊളിറ്റിക്കൽ ഡ്രാമയിലാണ് ഉദയനിധി സ്റ്റാലിൻ അഭിനയിച്ചത്. അതിനുശേഷം അദ്ദേഹം അഭിനയം നിർത്തി രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു.
അതേസമയം, മാരി സെൽവരാജ് നിർമ്മിക്കുന്ന കായിക ചിത്രമായ ‘ബൈസൺ’ ഒക്ടോബർ 17 ന് തിയറ്ററുകളിൽ എത്തും. ധ്രുവ് വിക്രമാണ് നായകൻ. അനുപമ പരമേശ്വരൻ, രജിഷ വിജയൻ, ലാൽ, പശുപതി, അമീർ, കലൈയരശൻ, അഴകം പെരുമാൾ, മദൻ ദക്ഷിണാമൂർത്തി, ഹരി കൃഷ്ണൻ അൻബുദുരൈ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
October 09, 2025 6:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപൻ സിനിമയിലേക്ക്; അരങ്ങേറ്റം മാരി സെൽവരാജ് ചിത്രത്തിൽ