ചെന്നൈ: തമിഴ് നടന് വിജയ് ആദായ നികുതി വകുപ്പിന്റെ കസ്റ്റഡിയില്. നെയ് വേലിയില് 'മാസ്റ്റര്' സിനിമയുടെ ഷൂട്ടിങ് സെറ്റില്നിന്നാണ് വിജയിയെ കസ്റ്റഡിയില് എടുത്തത്. ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്ട്ട്.
എ ജി എസ് എന്റര്ടെയ്ന്മെന്റ് നിര്മിച്ച വിജയിയുടെ ബിഗില് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. എ ജി എസ് എന്റര്ടെയ്ന്മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില് രാവിലെ മുതല് ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഗോപുരം ഫിലിംസിന്റെ അന്പുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന നടക്കുന്നുണ്ട്. വിജയിയെ കസ്റ്റഡിയിലെടുത്തതിനെ തുടര്ന്ന് മാസ്റ്റര് സിനിമയുടെ ഷൂട്ടിങ് നിര്ത്തിവെച്ചു.
IT sleuths question actor Vijay who is shooting near NLC in Neyveli for his upcoming movie Master. This follows raids at 20 locations related to AGS Enterprises which produced Vijay latest-Bigil pic.twitter.com/JSNsw53Oiq
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.