അവളെയല്ല, എന്നെയാണ് മേക്കപ്പിടേണ്ടത്; മേക്കപ്പ്മാനോട് കാജൽ അഗർവാൾ
- Published by:meera
- news18-malayalam
Last Updated:
Kajal Aggarwal takes her prankster side out at the unveiling of her statue in Madame Tussaud's Wax Museum | വീഡിയോക്ക് ആരാധകരേറെ
ഏറ്റവും ഒടുവിലായി നടി കാജൽ അഗർവാൾ വാർത്തകളിൽ നിറഞ്ഞത് തന്റെ മെഴുകു പ്രതിമ വിശ്വവിഖ്യാതമായ മാഡം തുസ്സാഡ്‌സ് മെഴുകു മ്യൂസിയത്തിൽ അനാച്ഛാദനം ചെയ്യപ്പെടുന്നു എന്ന കാര്യത്തിലാണ്. ഏതാനും മണിക്കൂറുകൾ മുൻപാണ് കാജലിന്റെ പ്രതിമ സിംഗപ്പൂരിലെ മാഡം തുസാഡ്‌സിൽ ഉയർന്നത്.
മുൻപും ഇന്ത്യൻ നടിമാരുടെ പ്രതിമകൾ ഇവിടെ ഉയർന്നിരുന്നെങ്കിലും ആദ്യമായാണ് പൂർണ്ണമായും തെന്നിന്ത്യൻ സിനിമകളിൽ സജീവമായ നടിയുടെ പ്രതിമ മ്യൂസിയത്തിൽ അനാച്ഛാദനം ചെയ്യപ്പെടുന്നത്.
പഞ്ചാബി കുടുംബത്തിലാണ് ജനനമെങ്കിലും തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് കാജൽ. വിരലിലെണ്ണാവുന്ന ചില ഹിന്ദി ചിത്രങ്ങളിലും കാജൽ വേഷമിട്ടിട്ടുണ്ട്. മാഡം തുസാഡ്‌സ് മ്യൂസിയത്തിലെ മറ്റ് ഇന്ത്യൻ താര സുന്ദരിമാരിൽ കാജലിന് തൊട്ടുമുൻപ് ഉയർന്ന് വന്നത് ശ്രീദേവിയുടെ പ്രതിമയാണ്.
എന്നാൽ ഈ വിഡിയോയിൽ കാജൽ ചെയ്യുന്ന കാര്യം ആരാധകരെയും രസിപ്പിക്കുന്നതാണ്. മെഴുക് പ്രതിമ അനാച്ഛാദന വേളയിൽ തന്റെ മറ്റൊരു രൂപമായ പ്രതിമയെ മേക്കപ്പിടുന്ന മേക്കപ്പ് മാനെ തള്ളിമാറ്റി പകരം കാജൽ മുന്നിൽ കയറി നിൽക്കുന്ന വീഡിയോയാണിത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വിഡിയോയുള്ളത്.
advertisement
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 05, 2020 2:15 PM IST