മോഹൻലാലിന് കരസേനയുടെ ആദരം;'16 വർഷമായി സൈന്യത്തിൽ; ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കും

Last Updated:

സൈന്യത്തിനായി പൊതു ജനത്തിന് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്ന് മോഹൻലാൽ പറഞ്ഞു

News18
News18
ഡൽഹി: ദാദാ സാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച മോഹൻലാലിന് ആദരവുമായി കരസേന. മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെെ ഭാഗമായിട്ട് 16 വർഷം തികയുന്ന അവസരത്തിലാണ് ആദരം. ഇന്ത്യൻ‌ ആർമി ചീഫിൻ‌റെ കയ്യിൽ നിന്നും ആദരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷവും മോഹൻലാൽ മാധ്യമങ്ങളോട് പങ്കുവച്ചു.
'നല്ലൊരു മീറ്റിം​ഗായിരുന്നു ഇത്. ഇന്ത്യൻ ആർമിയുടെ ചീഫിന്റെ കയ്യിൽ നിന്നും ആദരവും ഏറ്റ വാങ്ങി.ദാദാസാഹേബ് ഫാൽകേ അവാർഡും ചടങ്ങിന് ഒരു കാരണമാണ്. മാത്രമല്ല 16 വർഷമായി ആർമിയുടെ ഭാ​ഗമായിട്ട്. പൊതു ജനത്തിന് അറിയാവുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.ഇനിയും ഒരുപാട് പദ്ധതികളുണ്ട്. സമയമെടുക്കും. പുതുതലമുറയെ സൈന്യത്തിൽ കൊണ്ടുവരാൻ ശ്രമിക്കും'- മോഹൻലാൽ പറഞ്ഞു.
മോഹന്‍ലാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകുന്നത് 2009ലാണ്. ലെഫ്റ്റനന്റ് കേണല്‍ പദവിയാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യന്‍ ആര്‍മിയിലെ 122 ഇന്‍ഫെന്ററി ബറ്റാലിയന്‍ ടിഎ മദ്രാസ് ടീമിലെ അംഗമാണ് അദ്ദേഹം.
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാലിന് കരസേനയുടെ ആദരം;'16 വർഷമായി സൈന്യത്തിൽ; ചെറുപ്പക്കാരെ സൈന്യത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കും
Next Article
advertisement
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷണം‌പോയ ബൈക്കിൽ മോഷ്ടാവ്; ഓടിച്ചിട്ട് പിടിച്ച് ഉടമ
  • ഉടമ പരാതി നൽകി സ്റ്റേഷനിൽ നിന്നിറങ്ങിയപ്പോൾ മോഷ്ടാവ് ബൈക്കുമായി കടന്നുപോയി.

  • തൻ്റെ ബൈക്കാണെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി.

  • മദ്യലഹരിയിലായിരുന്ന മോഷ്ടാവ് രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

View All
advertisement