എന്തോ സംഭവം ഇറുക്ക്; ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വരാ രാജൻ ചിത്രം 'മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്‌ലർ'
- Published by:meera_57
- news18-malayalam
Last Updated:
ഇന്ദ്രജിത്ത് സുകുമാരനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ, ലയാ സിംസൺ എന്നിവരും
ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മിസ്റ്റർ ആൻ്റ് മിസിസ്സ് ബാച്ച്ലർ (Mr and Mrs Bachelor) എന്നു പേരിട്ടു. ഹൈലൈൻ പിക്ച്ചേർസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലും തിരുവനന്തപുരത്തുമായി പൂർത്തിയായി. ഇന്ദ്രജിത്ത് സുകുമാരനും അനശ്വരാ രാജനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ, ലയാ സിംസൺ എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാബു ആർ., തിരക്കഥ - അർജൻ ടി.സത്യൻ,
സംഗീതം - മനു രമേശ്, ഛായാഗ്രഹണം - പ്രദീപ് നായർ, എഡിറ്റിംഗ് - സോബിൻ കെ. സോമൻ, കലാസംവിധാനം - സാബുറാം, കോസ്റ്റിയൂം ഡിസൈൻ - ബ്യൂസി ബേബി ജോൺ, മേക്കപ്പ് - ബൈജു ശശികല, നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്, ക്രിയേറ്റീവ് ഡയറക്ടർ - ശരത്ത് വിനായക്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സാംജി എം. ആൻ്റണി, അസ്സോസ്സിയേറ്റ് ഡയറക്ടർ - ശ്രീരാജ് രാജശേഖരൻ, ഫിനാൻസ് കൺട്രോളർ- സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ - കുര്യൻ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ എസ്. ആഗസ്റ്റ് 23ന് ഹൈലൈൻ റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്.
advertisement
Summary: Indrajith Sukumaran and Anaswara Rajan are playing lead roles in the upcoming movie Mr and Mrs Bachelor, directed by Deepu Karunakaran after a long hiatus. Shooting of the movie got complete in Munnar and Thiruvananthapuram
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 21, 2024 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
എന്തോ സംഭവം ഇറുക്ക്; ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വരാ രാജൻ ചിത്രം 'മിസ്റ്റർ ആൻ്റ് മിസ്സസ്സ് ബാച്ച്ലർ'