ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്ത് സുകുമാരൻ; അനുരാഗ് കശ്യപിനൊപ്പം വിശേഷം പങ്കുവെച്ച് താരം
- Published by:meera_57
- news18-malayalam
Last Updated:
അനുരാഗ് കശ്യപിന്റെ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷവും ഇന്ദ്രജിത്ത് തന്റെ പോസ്റ്റിലൂടെ രേഖപ്പെടുത്തി
അനുരാഗ് കശ്യപ് (Anurag Kashyap) സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നടൻ ഇന്ദ്രജിത്ത് സുകുമാരൻ (Indrajith Sukumaran). തന്റെ ആദ്യ ഹിന്ദി സിനിമ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം, അനുരാഗിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് കൊണ്ടാണ് താരം അറിയിച്ചിരിക്കുന്നത്.
അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിലെ സന്തോഷവും ഇന്ദ്രജിത്ത് തന്റെ പോസ്റ്റിലൂടെ രേഖപ്പെടുത്തി. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞുവെന്നും താരം അറിയിച്ചു. 'എൻ്റെ ആദ്യ ഹിന്ദി ഫീച്ചർ ഫിലിമിന്റെ ഷൂട്ട് കഴിഞ്ഞു. അനുരാഗ് കശ്യപിനെപ്പോലെ പ്രഗത്ഭനായ സംവിധായകനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഈ ചിത്രം ഇനി നിങ്ങളിലേക്ക് എത്തുന്നതിന്റെ ആകാംക്ഷയിലാണ്. നല്ല നാളുകൾക്കായി ആശംസകൾ നേരുന്നു,' ഇന്ദ്രജിത്ത് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
advertisement
ഇന്ദ്രജിത്തിന്റെ കമന്റിന് അനുരാഗ് കശ്യപിന്റെ മറുപടി ഇങ്ങനെ. 'നിങ്ങളോടൊപ്പം പ്രവർത്തിച്ചത് തികച്ചും സന്തോഷകരമായിരുന്നു. ഈ സിനിമയിൽ പ്രവർത്തിച്ചതിന് നന്ദി, ഇത് ഒരു തുടക്കം മാത്രമാണ്. ഹിന്ദി സിനിമയിലെ ഒട്ടുമിക്ക അഭിനേതാക്കളെക്കാളും നന്നായി നിങ്ങൾ ഹിന്ദി സംസാരിക്കും. ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. എന്നും നിങ്ങൾ എൻ്റെ ഇളയ സഹോദരനായിരിക്കും'. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും താരം അറിയിച്ചു. വാർത്ത പ്രചാരണം: പി. ശിവപ്രസാദ്.
advertisement
Summary: Indrajith Sukumaran marks his Bollywood debut in a movie with director Anurag Kashyap. He shared the joy of completing the shooting. 'Wrapped up my first Hindi feature film with this incredible film maker and gem of a man.. @anuragkashyap10 Really excited for you all to watch what we have made! Cheers to the good times' Indrajith captioned the photographs on Instagram. Anurag Kashyap recently made his entry to Malayalam film industry
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 04, 2024 2:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്ത് സുകുമാരൻ; അനുരാഗ് കശ്യപിനൊപ്പം വിശേഷം പങ്കുവെച്ച് താരം