മരണകാരണമറിയാതെ ചെരിപ്പിടില്ല എന്ന് വാശിപിടിക്കുന്ന ആത്മാവ്; വ്യത്യസ്ത പ്രമേയവുമായി 'കുട്ടൻ്റെ ഷിനിഗാമി'
- Published by:meera_57
- news18-malayalam
Last Updated:
ഷിനിഗാമി എത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടിയാണ്. കൈയ്യിൽ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ നടപ്പ്
പൂർണ്ണമായും ഹ്യൂമർ, ഫാന്റസി, ഇൻവെസ്റ്റിഗേഷൻ ജോണറിൽ റഷീദ് പാറക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുട്ടൻ്റെ ഷിനിഗാമി' (Kuttante Shinigami). വ്യത്യസ്ഥമായ പ്രമേയങ്ങൾ ചലച്ചിത്രമാക്കിയിട്ടുള്ള റഷീദ് ഈ ചിത്രത്തിലൂടെയും തികച്ചും വ്യത്യസ്ഥമായ ഒരു പ്രമേയത്തിനാണ് ചലച്ചിത്രാവിഷ്ക്കരണം നടത്തുന്നത്. ഒരു കാലനും ആത്മാവും ചേർന്നു നടത്തുന്ന ഇൻവസ്റ്റിഗേഷനാണ് ചിത്രം.
'ഷിനിഗാമി' ഒരു ജാപ്പനീസ് വാക്കാണ്. ഷിനിഗാമി എന്നാൽ ജപ്പാനിൽ കാലൻ എന്നാണർത്ഥം. ജപ്പാനിൽ നിന്നും ഷിനിഗാമി കോഴ്സ് പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയ ആളാണ് ഈ ചിത്രത്തിലെ ഷിനിഗാമി. വേണമെങ്കിൽ ഡോ. ഷിനിഗാമി എന്നും പറയാം.
ഷിനിഗാമി എത്തിയിരിക്കുന്നത് ഒരു ആത്മാവിനെത്തേടിയാണ്.
കൈയ്യിൽ ഒരു ജോഡി ചെരുപ്പുമായിട്ടാണ് ഷിനിഗാമിയുടെ നടപ്പ്.
ചെരുപ്പുധരിക്കുന്നതോടെ അത്മാവ് കൂടെപ്പോരണമെന്നതാണ് ഇവരുടെ വിശ്വാസം. കുട്ടൻ എന്നയാളിൻ്റെ ആത്മാവിലേക്കാണ് ഷിനിഗാമിയുടെ കടന്നുവരവ്. പക്ഷേ കുട്ടൻ്റെ ആത്മാവിനെ ചെരുപ്പു ധരിപ്പിക്കാൻ ഷിൻഗാമിയുടെ ശ്രമം നടക്കുന്നില്ല.
advertisement
തൻ്റെ മരണകാരണമറിയാതെ ചെരിപ്പിടില്ലെന്നായിരുന്നു അത്മാവിൻ്റെ വാശി. അദ്ദേഹത്തിൻ്റെ വാശിക്കുമുന്നിൽ ഷിനിഗാമി വഴങ്ങി. പിന്നീട് ഇരുവരും ചേർന്ന് കുട്ടൻ്റെ മരണകാരണകാരണമന്വേഷിച്ചിറങ്ങുകയായി. ഈ സംഭവങ്ങളാണ് നർമ്മത്തിന്റെയും ഫാൻ്റസിയുടേയും ഒപ്പം തികഞ്ഞ ത്രില്ലർ മൂഡിലും അവതരിപ്പിക്കുന്നത്.
കുട്ടൻ എന്ന ആത്മാവായി ജാഫർ ഇടുക്കിയും, ഷിനിഗാമിയായി ഇന്ദ്രൻസും വേഷമിടുന്നു. ഇതിലെ കാലനും ആത്മാവും സാധാരണക്കാരെപ്പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. നാം കേട്ടതും കണ്ടിട്ടുള്ളതുപോലെയുള്ള രൂപങ്ങളല്ല ഒരു ഗിമിക്സും ഈ കഥാപാത്രങ്ങൾക്കില്ലായെന്ന് സംവിധായകനായ റഷീദ് പാറക്കൽ പറഞ്ഞു.
അനീഷ് ജി. മേനോൻ, ശ്രീജിത്ത് രവി, സുനിൽ സുഖദ, അഷറഫ് പിലായ്ക്കൽ, ഉണ്ണിരാജാ, മുൻഷി രഞ്ജിത്ത്, പ്രിയങ്ക, അഖില സന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകൻ തന്നെയാണ് ഇതിലെ ഗാനങ്ങളും രചിച്ചിരിക്കുന്നത്.
advertisement
സംഗീതം- അർജുൻ വി. അക്ഷയ, ഗായകർ - ജാഫർ ഇടുക്കി, അഭിജിത്ത്;
ഛായാഗ്രഹണം - ഷിനാബ് ഓങ്ങല്ലൂർ, എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്,
കലാസംവിധാനം - കോയാസ് എം., മേക്കപ്പ് - ഷിജി താനൂർ, കോസ്റ്റ്യും ഡിസൈൻ - ഫെമിന ജബ്ബാർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - രഞ്ജിത്ത് രാമനാട്ടുകര, ശ്രീജിത്ത് ബാലൻ, സഹസംവിധാനം - രാഗേന്ദ്, ബിനു ഹുസൈൻ; നിർമ്മാണ നിർവഹണം- പി.സി. മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈനർ- രജീഷ് പത്താംകുളം.
advertisement
മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലായ്ക്കൽ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തു പുരോഗമിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - ഷംനാദ്.
Summary: Kuttante Shinigami, a Malayalam movie, depicts the Japanese belief in death and afterlife through the eyes of one Shinigami and a departed soul. Indrans and Jaffar Idukki play key roles
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 23, 2024 7:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മരണകാരണമറിയാതെ ചെരിപ്പിടില്ല എന്ന് വാശിപിടിക്കുന്ന ആത്മാവ്; വ്യത്യസ്ത പ്രമേയവുമായി 'കുട്ടൻ്റെ ഷിനിഗാമി'