ബോളിവുഡ് ചിത്രം 'ഹൗസ്ഫുൾ 5' 1989 -ൽ പുറത്തിറങ്ങിയ മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റീമേക്കോ?

Last Updated:

കുറെ നാൾ വൈകി റിലീസ് ചെയ്തതിനാൽ തീയറ്ററിൽ പരാജയപ്പെട്ട ചിത്രം ആയിരുന്നു ഇത്

News18
News18
ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ , അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് 'ഹൗസ്ഫുൾ 5' . കോമഡി ഫ്രാഞ്ചൈസിയായ ഹൗസ്ഫുള്‍ അഞ്ചാം ഭാഗത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സിനിമ റിലീസ് ചെയ്ത് 15ാം വാര്‍ഷികത്തിലാണ് ഈ പരമ്പരയിലെ പുതിയ ചിത്രം റിലീസിനെത്തുന്നത്. തരുൺ മൻസുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രം 2025 ജൂൺ 6 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും.
14 പ്രതികളുമായി ഒരു ക്രൂയിസിൽ നടക്കുന്ന കൊലപാതകത്തെക്കുറിച്ചുള്ള കഥയാണ് ചിത്രം പറയുന്നത്. പ്രധാന കഥയ്ക്ക് പുറമേ പാപ്പാ രഞ്ജിത്തിന്റെ 69 ബില്യൺ ഡോളർ സ്വത്തിന്റെ യഥാർത്ഥ അവകാശി തങ്ങളാണെന്ന് അവകാശപ്പെടുന്ന 3 യുവാക്കളുടെ കഥയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. എന്നാൽ , ചിത്രത്തിന്റെ ട്രെയ്ലറിന് 1989-ൽ പുറത്തിറങ്ങിയ ലാൽ അമേരിക്കയിൽ എന്ന മലയാള ചിത്രവുമായുള്ള സാമ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. അതേസമയം, ട്രെയിലറിലെ ചില ദൃശ്യങ്ങൾക്ക് 1969-ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ വാരിസിലെ കഥയുമായും ബന്ധമുണ്ടെന്ന് സോഷ്യൽമീഡിയ യൂസർമാർ കണ്ടെത്തി.
advertisement
മോഹൻലാലും പ്രേം നസീറും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തി സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച് 1989-ൽ റിലീസായ മലയാചിത്രമാണ് ലാൽ അമേരിക്കയിൽ. ചിത്രം പറയുന്നത് അമേരിക്കയിലേക്ക് താമസം മാറുന്ന രവിവർമ്മ (പ്രേം നസീർ) എന്ന ധനികനെക്കുറിച്ചാണ്. അഞ്ചാം വയസ്സിൽ നഷ്ടപ്പെട്ട തന്റെ മകൻ ബാബുവിനെ കണ്ടെത്താൻ രവിവർമ്മ ശ്രമിക്കുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ രവി തന്റെ മരണം വ്യാജമായി സൃഷ്ടിച്ച്, തന്റെ നഷ്ടപ്പെട്ട മകനെ അന്വേഷിച്ച് പത്രത്തിൽ ഒരു പരസ്യം പ്രസിദ്ധീകരിക്കുന്നു. തുടർന്ന് മൂന്ന് യുവാക്കൾ (മോഹൻലാൽ, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ) ബാബുവാണെന്ന് അവകാശപ്പെട്ട രംഗത്തെത്തുന്നു. യഥാർത്ഥ ബാബുവിനെ കണ്ടെത്താൻ സുഹൃത്തുക്കൾ വയ്ക്കുന്ന ചില പരീക്ഷണങ്ങളും മറ്റുമായാണ് ചിത്രം മുന്നോട്ട്പോകുന്നത്.
advertisement
രാമണ്ണയുടെ സംവിധാനത്തിൽ ജിതേന്ദ്ര, ഹേമ മാലിനി, മെഹ്മൂദ്, പ്രേം ചോപ്ര എന്നിവർ പ്രധാന വേഷങ്ങളിലെത്തി 1969-ൽ പുറത്തിറങ്ങിയ ചിത്രമാണ് വാരിസ്. ചിത്രത്തിൽ ഒരു രാജാവ് തന്റെ നഷ്ടപ്പെട്ട മകനെ തിരയുന്നതാണ് കഥ. 1967-ൽ രാമണ്ണയുടെ തന്നെ തമിഴ് ചിത്രമായ നാൻ എന്ന സിനിമയുടെ റീമേക്കായിരുന്നു ഇത്.
 
മലയാളം വാർത്തകൾ/ വാർത്ത/Film/
ബോളിവുഡ് ചിത്രം 'ഹൗസ്ഫുൾ 5' 1989 -ൽ പുറത്തിറങ്ങിയ മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രത്തിന്റെ റീമേക്കോ?
Next Article
advertisement
വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി
വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയ ചുവന്ന ഷർട്ടുകാരനെ കണ്ടെത്തി
  • 19-കാരിയായ ശ്രീക്കുട്ടിയെ രക്ഷിച്ച ചുവന്ന ഷർട്ടുകാരൻ ബിഹാർ സ്വദേശി ശങ്കർ പാസ്വാൻ ആണെന്ന് കണ്ടെത്തി.

  • സിസിടിവി ദൃശ്യങ്ങളിൽ ശങ്കർ പാസ്വാൻ അക്രമിയെ കീഴടക്കി പെൺകുട്ടിയെ രക്ഷപ്പെടുത്തുന്നത് വ്യക്തമാണ്.

  • അക്രമിയായ സുരേഷ് രണ്ടാമത്തെ പെൺകുട്ടിയെ ആക്രമിക്കാനൊരുങ്ങുമ്പോൾ ശങ്കർ പാസ്വാൻ സാഹസികമായി ഇടപെട്ടു.

View All
advertisement