മെൽഗിബ്സൻ്റെ 'പാഷന്‍ ഓഫ് ക്രൈസ്റ്റി'ന്റെ അടുത്ത ഭാഗത്തില്‍ യാക്കോ ഓട്ടോനന്‍ യേശുവാകും
- Published by:Nandu Krishnan
- news18-malayalam
Last Updated:
2004ല്‍ പുറത്തിറങ്ങിയ പാഷന്‍ ഓഫ് ദി ക്രൈസ്റ്റിൽ ജിം കവീസെല്‍ ആയിരുന്നു യേശുവിനെ അവതരിപ്പിച്ചത്
മെല്‍ ഗിബ്‌സണ്‍ സംവിധാനം ചെയ്ത പാഷന്‍ ഓഫ് ക്രൈസ്റ്റിന്റെ അടുത്ത ഭാഗമായ റെസറക്ഷന്‍ ഓഫ് ക്രൈസ്റ്റില്‍ യേശുവിന്റെ വേഷം അവതരിപ്പിക്കാന്‍ ജിം കവീസെല്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. പകരം ഫിന്നിഷ് നടനായ യാക്കോ ഓട്ടോനനായിരിക്കും യേശുവിനെ അവതരിപ്പിക്കുക. 2004ല്‍ പുറത്തിറങ്ങിയ പാഷന്‍ ഓഫ് ദി ക്രൈസ്റ്റിലെ കവീസലിന്റെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയിരുന്നു.
യേശുവിന്റെ കുരിശുമരണത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം നടക്കുന്ന സംഭവങ്ങളാണ് റെസറക്ഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ ഇതിവൃത്തം. ഈ സിനിമയ്ക്കായി 57കാരനായ കവീസലിന്റെ പ്രായം കുറയ്‌ക്കേണ്ടി വരുമെന്നും അതാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണമെന്നും ഇഡബ്ല്യു ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ മഗ്ദലേന മറിയത്തെ അവതരിപ്പിച്ച മോണിക്ക ബെലൂചിക്ക് പകരം ക്യൂബന്‍ നടിയായ മരിയേല ഗാറിഗയായിരിക്കും റെസറക്ഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ ആ വേഷം അവതരിപ്പിക്കുക.
മേരിയായി കാസിയ സ്മട്‌നിയാക്, പത്രോസായി പിയര്‍ ലൂയിജി പാസിനോ, പന്തിയോസ് പീലാത്തോസായി റിക്കാര്‍ഡോ സ്‌കാമാര്‍സിയോ എന്നിവരും എത്തും.
advertisement
ലോകമെമ്പാടുനിന്നുമായി 5600 കോടി രൂപയാണ് പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് നേടിയത്. ലോകത്തിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നുകൂടിയാണ് ഈ ചിത്രം. 30 മില്ല്യണ്‍ ഡോളര്‍(ഏകദേശം 250.5 കോടി) രൂപ ചെലവിട്ട് ഗിബ്‌സണ്‍ തന്നെയായിരുന്നു ഈ ചിത്രം നിര്‍മിച്ചത്. 2024 വരെ യുഎസിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ വരുമാനം നേടിയ R-റേറ്റഡ് ചിത്രം, എക്കാലത്തെയും ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സ്വതന്ത്ര ചിത്രം എന്നീ നേട്ടങ്ങളും പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് നേടിയിട്ടുണ്ട്.
advertisement
മൂന്ന് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ക്കും ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ ഏറെ നാളായി കാത്തിരിക്കുന്ന അടുത്ത ഭാഗം രണ്ട് ഘട്ടങ്ങളായി റിലീസ് ചെയ്യുമെന്ന് ഓഗസ്റ്റില്‍ ലയണ്‍സ്‌ഗേറ്റ് പ്രഖ്യാപിച്ചിരുന്നു. ദി റെസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്: പാര്‍ട്ട് വണ്‍ 2027 മാര്‍ച്ച് 26ന് ദുഃഖവെള്ളിയാഴ്ച റിലീസിനെത്തും. രണ്ടാം ഭാഗം 2027 മേയ് 6ന് സ്വര്‍ഗാരോഹണ തിരുന്നാളിന്റെ അന്നും തിയേറ്ററുകളിലെത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 16, 2025 3:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മെൽഗിബ്സൻ്റെ 'പാഷന്‍ ഓഫ് ക്രൈസ്റ്റി'ന്റെ അടുത്ത ഭാഗത്തില്‍ യാക്കോ ഓട്ടോനന്‍ യേശുവാകും