The Batman 2: ബാറ്റ്മാനെ കാണാൻ കുറച്ചധികം കാത്തിരിക്കേണ്ടി വരും; രണ്ടാം ഭാഗം റിലീസിനെത്തുന്നത് 2027ൽ
- Published by:Sarika N
- news18-malayalam
Last Updated:
ചിത്രത്തിന്റെ റിലീസ് വൈകുമെന്ന് അറിയിച്ചിരിക്കുകയാണ് ഡിസി സ്റ്റുഡിയോസിന്റെ കോ-ചെയർമാനായ ജെയിംസ് ഗൺ
പ്രഖ്യാപനം മുതൽ തന്നെ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാറ്റ്മാൻ 2.ഇപ്പോഴിതാ ആരാധകരെ നിരാശയിലാഴ്ത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചിത്രത്തിന്റെ റിലീസ് വൈകുമെന്ന് അറിയിച്ചിരിക്കുകയാണ് ഡിസി സ്റ്റുഡിയോസിന്റെ കോ-ചെയർമാനായ ജെയിംസ് ഗൺ. 2027 ഒക്ടോബർ 1നാണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി. 2026 ൽ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ മാറ്റ് റീവ്‌സ് ഇപ്പോഴും തിരക്കഥയുടെ തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ 2025-ലായിരിക്കും ചിത്രം നിര്‍മാണം തുടങ്ങുക. തനിക്ക് സാധ്യമായ ഏറ്റവും മികച്ച സിനിമ നിർമ്മിക്കാനുള്ള പ്രയത്നത്തിലാണ് സംവിധായകൻ മാറ്റ്. അതുകൊണ്ട് തിരക്കഥ മുഴുവനായും പൂർത്തിയായതിന് ശേഷം മാത്രമേ സിനിമയുടെ ചിത്രീകരണം ആരംഭിക്കൂ എന്നാണ് ഹോളിവുഡ് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്.തിരക്കഥ പൂർത്തിയാക്കിയാലും പ്രീ-പ്രൊഡക്ഷൻ, ഷൂട്ടിങ്, പോസ്റ്റ്- പ്രൊഡക്ഷൻ എന്നിവയ്ക്ക് ഏകദേശം രണ്ട് വർഷമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജോര്‍ജ് ക്ലൂണി, ക്രിസ്റ്റിയന്‍ ബെയില്‍, ബെന്‍ അഫ്‌ളെക്ക് എന്നിവര്‍ക്കുശേഷം ബാറ്റ്മാന്‍ വേഷമണിയുന്ന നടനാണ് റോബര്‍ട്ട് പാറ്റിന്‍സണ്‍. സോയി ക്രാവിറ്റ്സ്, പോൾ ഡാനോ, ജെഫ്രി റൈറ്റ്, കോളിൻ ഫാരെൽ തുടങ്ങിയവരാണ് ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയ അഭിനേതാക്കൾ. മാറ്റ് റീവ്സ്, പീറ്റർ ക്രെയ്ഗ് ചേർന്നാണ് ബാറ്റ്മാനായി തിരക്കഥയൊരുക്കിയത്. 185–200 മില്യൺ ഡോളറിൽ ഒരുങ്ങിയ സിനിമ ആഗോളതലത്തിൽ വാരികൂട്ടിയത് 772 മില്യൺ ഡോളറാണ്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Dec 30, 2024 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
The Batman 2: ബാറ്റ്മാനെ കാണാൻ കുറച്ചധികം കാത്തിരിക്കേണ്ടി വരും; രണ്ടാം ഭാഗം റിലീസിനെത്തുന്നത് 2027ൽ







