Janhvi Kapoor | നാടൻ പെണ്ണായി ജാൻവി കപൂർ; ദേവരയിലെ 'തങ്കത്തിന്റെ' ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ

Last Updated:

ജാന്‍വിയുടെ ആദ്യ തെന്നിന്ത്യന്‍ ചിത്രമാണ് ദേവര. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2024 ഒക്ടോബര്‍ 10-ന് റിലീസാവും

ജാന്‍വി
ജാന്‍വി
കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവരയിലെ നായികയായ ജാന്‍വി കപൂറിന് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ദേവര ടീം. സോഷ്യല്‍ മീഡിയയിലൂടെയാണ് ദേവര ടീം തങ്ങളുടെ നായികയ്ക്ക് ആശംസ അര്‍പ്പിച്ചത്. ഞങ്ങളുടെ സ്വന്തം 'തങ്കം' ജാന്‍വി കപൂറിന് പിറന്നാളാശംസകള്‍' എന്ന കുറിപ്പോടുകൂടി ചിത്രത്തിലെ ജാന്‍വിയുടെ ലുക്ക് പുറത്തുവിട്ടുകൊണ്ടുള്ള പോസ്റ്ററും ടീം പോസ്റ്റ്‌ ചെയ്തിരുന്നു. ജാന്‍വിയുടെ ആദ്യ തെന്നിന്ത്യന്‍ ചിത്രമാണ് ദേവര. രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2024 ഒക്ടോബര്‍ 10-ന് റിലീസാവും. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
advertisement
കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരമായ സെയ്ഫ് അലി ഖാനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.
മലയാളം വാർത്തകൾ/ വാർത്ത/Film/
Janhvi Kapoor | നാടൻ പെണ്ണായി ജാൻവി കപൂർ; ദേവരയിലെ 'തങ്കത്തിന്റെ' ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement