Param Sundari | 'പരം സുന്ദരി' ബോക്സ് ഓഫീസിൽ ക്ലച്ച് പിടിക്കുന്നു; അഞ്ചാം ദിനം നേടിയ കളക്ഷൻ
- Published by:meera_57
- news18-malayalam
Last Updated:
അഞ്ചാം ദിവസം സിനിമയുടെ കളക്ഷൻ മെച്ചപ്പെട്ടു. ഇതോടെ, ചിത്രത്തിന്റെ ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷൻ...
പ്രതീക്ഷ നൽകുന്ന ആദ്യ വാരാന്ത്യത്തിനുശേഷം, 'പരം സുന്ദരി' (Param Sundari) വീണ്ടും ബോക്സ് ഓഫീസിൽ ക്ലച്ച് പിടിക്കുന്നു. സിദ്ധാർത്ഥ് മൽഹോത്രയും (Sidharth Malhotra) ജാൻവി കപൂറും (Janhvi Kapoor) അഭിനയിച്ച പ്രണയചിത്രം സെപ്റ്റംബർ 5ന്, 4.25 കോടി രൂപ നേടിയതോടെ, അഞ്ചാം ദിവസം സിനിമയുടെ കളക്ഷൻ മെച്ചപ്പെട്ടു. ഇതോടെ, ചിത്രത്തിന്റെ ആഭ്യന്തര ബോക്‌സ് ഓഫീസ് കളക്ഷൻ 34.25 കോടി രൂപയായി.
തിങ്കളാഴ്ചത്തെ 68% ഇടിവിന് ശേഷം ചൊവ്വാഴ്ചത്തെ കളക്ഷൻ ആശ്വാസകരമാണ്. ഞായറാഴ്ചത്തെ ഏറ്റവും ഉയർന്ന കളക്ഷനായ 10.25 കോടി രൂപയിൽ നിന്ന് 3.25 കോടി രൂപയായി തിങ്കളാഴ്ച കുറഞ്ഞിരുന്നു.
സാക്നിൽക്കിന്റെ അഭിപ്രായത്തിൽ, ചൊവ്വാഴ്ച പ്രാദേശിക ഒക്യുപെൻസിയിൽ ജയ്പൂർ മുന്നിൽ 24.33% ആയിരുന്നു. ഉച്ചകഴിഞ്ഞ് (31%), വൈകുന്നേരം (27%) എന്നീ സമയങ്ങളിൽ നഗരത്തിലെ കളക്ഷൻ ഏറ്റവും ഉയർന്ന നിലയിലെത്തി. ടയർ -2 വിപണികളിൽ വർദ്ധിച്ചുവരുന്ന വളർച്ചയ്ക്ക് തെളിവായി ഇത് മാറിക്കഴിഞ്ഞു. ദേശീയ തലസ്ഥാനത്ത് 18.33% ഒക്യുപെൻസി ഉണ്ടായിരുന്നു. ഉച്ചയ്ക്കും വൈകുന്നേരവും മികച്ച നിലയിൽ സ്ക്രീനിംഗ് മുന്നേറി.
advertisement
ബെംഗളൂരു (17.67%), മുംബൈ (16%) തുടങ്ങിയ മെട്രോകളും, പ്രത്യേകിച്ച് പ്രധാന വൈകുന്നേരങ്ങളിൽ, പോസിറ്റീവ് സംഭാവന നൽകി. കൊൽക്കത്തയിൽ, രാവിലെ 6% ൽ താഴ്ന്ന നിലയിൽ ആരംഭിച്ചെങ്കിലും വൈകുന്നേരത്തോടെ 27% ആയി ഉയർന്നു.
സൂറത്ത് (4.33%), ചണ്ഡീഗഡ് (8.67%), അഹമ്മദാബാദ് (9.67%), ഭോപ്പാൽ (9.67%) എന്നിവിടങ്ങളിൽ മോശം പ്രതികരണമാണ് രേഖപ്പെടുത്തിയത്. അതേസമയം, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ, ചെന്നൈ തുടങ്ങിയ ഇടങ്ങളിൽ 11% മുതൽ 14.67% വരെയായിരുന്നു സായാഹ്നങ്ങളിലെ കളക്ഷൻ.
ഓഗസ്റ്റ് 29 ന് റിലീസ് ചെയ്ത പരംസുന്ദരിക്ക് സമ്മിശ്ര അഭിപ്രായമാണ് എങ്കിലും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. പ്രധാന ജോഡികൾ തമ്മിലുള്ള ഊഷ്മളതയും കെമിസ്ട്രിയും ചിത്രത്തെ നിരൂപകശ്രദ്ധ പിടിച്ചുപറ്റാൻ സഹായിച്ചു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
September 03, 2025 10:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Param Sundari | 'പരം സുന്ദരി' ബോക്സ് ഓഫീസിൽ ക്ലച്ച് പിടിക്കുന്നു; അഞ്ചാം ദിനം നേടിയ കളക്ഷൻ