മാദക സുന്ദരിയായി ജാൻവി കപൂർ; 'ധീരേ ധീരേ' ഒരു ദിവസത്തിനുള്ളിൽ കണ്ടത് അരക്കോടിയിലേറെ പേർ
- Published by:meera_57
- news18-malayalam
Last Updated:
മാദക സുന്ദരിയായി ജാൻവി കപൂർ നിറഞ്ഞാടിയ വീഡിയോ ഒരു ദിവസം തികയും മുൻപേ അരക്കോടിയിലേറെ വ്യൂസ് നേടി
കൊരട്ടല ശിവയുടെ എൻ.ടി.ആർ. ചിത്രം ദേവര പാര്‍ട്ട് 1 എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'കണ്ണിണതൻ കാമനോട്ടം' എന്നു തുടങ്ങുന്ന ഗാനം ഒരു റൊമാന്റിക് മെലഡിയാണ്. മാദക സുന്ദരിയായി ജാൻവി കപൂർ നിറഞ്ഞാടിയ വീഡിയോ ഒരു ദിവസം തികയും മുൻപേ അരക്കോടിയിലേറെ വ്യൂസ് നേടി. അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ശില്പ റാവുവാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്സ് വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തുക.
കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേൻ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
advertisement
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി., പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പി.ആര്‍.ഒ.: ആതിര ദില്‍ജിത്ത്.
Summary: Janhvi Kapoor takes her sultry avatar out in the song Dheere Dheere from the movie Devara. The new song also features Jr NTR
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 06, 2024 12:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മാദക സുന്ദരിയായി ജാൻവി കപൂർ; 'ധീരേ ധീരേ' ഒരു ദിവസത്തിനുള്ളിൽ കണ്ടത് അരക്കോടിയിലേറെ പേർ