ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ഉതുപ്പ് അന്തരിച്ചു

Last Updated:

കൊൽക്കത്തയിൽ വച്ചായിരുന്നു അന്ത്യം. 78 വയസായിരുന്നു

ജാനി ഉതുപ്പും ഉഷ ഉതുപ്പും
ജാനി ഉതുപ്പും ഉഷ ഉതുപ്പും
ഗായികയും ഇന്ത്യൻ പോപ്പ് സംഗീത താരവുമായ ഉഷ ഉതുപ്പിൻ്റെ (Usha Uthup) ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് കൊൽക്കത്തയിൽ അന്തരിച്ചു. മരണവാർത്ത അവരുടെ കുടുംബം അറിയിച്ചു. 78 കാരനായ ജാനി വീട്ടിൽ ടിവി കാണുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായതെന്നും അവർ കൂട്ടിച്ചേർത്തു.
ഉഷയുടെ രണ്ടാമത്തെ ഭർത്താവായ ജാനി തേയിലത്തോട്ടം മേഖലയുമായി ബന്ധപ്പെട്ട ബിസിനസുകാരനായിരുന്നു 70-കളുടെ തുടക്കത്തിലാണ് അവർ ആദ്യമായി കണ്ടുമുട്ടിയത്.
ഉഷയെ കൂടാതെ ഒരു മകനും ഒരു മകളും ഉണ്ട്.
സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച നടക്കുമെന്ന് കുടുംബം അറിയിച്ചു.
Summary: Jani Uthup, husband of Usha Uthup passed away following a massive cardiac arrest. He was 78. Jani developed uneasiness while watching TV and was rushed to the hospital, where he was pronounced dead. Jani is survived by wife Usha and their two children
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
ഗായിക ഉഷ ഉതുപ്പിന്റെ ഭർത്താവ് ജാനി ഉതുപ്പ് അന്തരിച്ചു
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement