Iraivan Trailer | ജയം രവിക്കും നയന്‍താരക്കുമൊപ്പം ബിഗ്ബോസ് താരം ലച്ചു; സൈക്കോ ക്രൈം ത്രില്ലര്‍ ചിത്രം ഇരൈവന്‍ ട്രെയിലര്‍

Last Updated:

സെപ്റ്റംബർ 28ന് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യും

തനി ഒരുവന് ശേഷം ജയം രവിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന സൈക്കോ ക്രൈം ത്രില്ലര്‍ തമിഴ് ചിത്രം ഇരൈവൻറെ ട്രെയിലർ റിലീസായി. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച സിനിമ ഐ. അഹമ്മദ് ആണ്‌ സംവിധാനം ചെയ്യുന്നത്. ജംഗ്ലീ മ്യൂസികിന്‍റെ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ട്രെയിലര്‍ ഇതിനോടകം 4 മില്യണ്‍ ആളുകള്‍ കണ്ടു കഴിഞ്ഞു. സെപ്റ്റംബർ 28ന് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
advertisement
പൊന്നിയിൻ സെൽവൻ 2 എന്ന വമ്പൻ വിജയത്തിന് ശേഷം തീയേറ്ററിൽ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ഇരൈവൻ. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ 4 ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. രാഹുൽ ബോസ്, ആശിഷ് വിദ്യാർത്ഥി, നരേൻ തുടങ്ങിയവര്‍ക്കൊപ്പം ബിഗ് ബോസ് ദാസ് ലച്ചു എന്ന ഐശ്വര്യ സുരേഷും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
advertisement
സൈക്കോ ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യുവൻ ശങ്കർ രാജയുടെ മാസ്മരിക ഗാനങ്ങൾ ചിത്രത്തിന് മുതല്‍ക്കൂട്ടാകും. ക്യാമറ – ഹരി പി വേദനത്, എഡിറ്റർ – മണികണ്ഠൻ ബാലാജി, പ്രൊഡക്ഷൻ ഡിസൈനർ – ജാക്കി, ആക്ഷൻ – ഡോൺ അശോക് , പബ്ലിസിറ്റി ഡിസൈനർ – ഗോപി പ്രസന്ന, പി ആർ ഒ – ശബരി.
മലയാളം വാർത്തകൾ/ വാർത്ത/Film/
Iraivan Trailer | ജയം രവിക്കും നയന്‍താരക്കുമൊപ്പം ബിഗ്ബോസ് താരം ലച്ചു; സൈക്കോ ക്രൈം ത്രില്ലര്‍ ചിത്രം ഇരൈവന്‍ ട്രെയിലര്‍
Next Article
advertisement
ഈരാറ്റുപേട്ടയിൽ താമര വിരിയും; ബിജെപി ചരിത്രം കുറിക്കുമെന്ന് ഷോൺ ജോർജ്
ഈരാറ്റുപേട്ടയിൽ താമര വിരിയും; ബിജെപി ചരിത്രം കുറിക്കുമെന്ന് ഷോൺ ജോർജ്
  • ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ താമര ചിഹ്നത്തിൽ വിജയിക്കുമെന്ന് ഷോൺ ജോർജ്.

  • ബിജെപിക്ക് സ്വന്തം വാർഡിൽ സ്ഥാനാർത്ഥി ഇല്ലാത്തതിനെ കുറിച്ച് ഷോൺ മറുപടി നൽകി.

  • എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ശക്തമായ പ്രദേശമാണെന്ന് ഷോൺ ജോർജ്.

View All
advertisement