'ഭക്തനായി നിരവധി തവണ എത്തിയ ആറ്റുകാൽ ക്ഷേത്രമുറ്റത്ത് മേളപ്രമാണിയാകാൻ കഴിഞ്ഞത് ഭാഗ്യം'; ജയറാം
- Published by:Sneha Reghu
- news18-malayalam
Last Updated:
തിരുവനന്തപുരം നഗരവും നഗരവാസികളും ആറ്റുകാൽ പൊങ്കാലയ്ക്കുള്ള അവസാന നിമിഷത്തെ ഒരുക്കത്തിലാണ്
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിൽ മേളപ്രമാണിയായി കൊട്ടിക്കയറി നടൻ ജയറാം. ക്ഷേത്ര മുറ്റത്ത് അണിനിരന്ന 101 കലാകാരമാരാണ് മേള പ്രപഞ്ചം തീർത്തത്. ചോറ്റാനിക്കര സത്യൻ നാരായണ മാരാരാണ് വാദ്യസംയോജനം.
ആറ്റുകാൽ ക്ഷേത്രത്തിൽ മേളപ്രമാണിയാകാൻ കഴിഞ്ഞത് ഭാഗ്യമെന്ന് ജയറാം പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് തന്നെ തേടിയെത്തിയത്. ഇത്തരമൊരു ഫെസ്റ്റിവൽ ഇവിടെ നടന്നു എന്നുപോലും അറിയാത്ത രീതിയിൽ തിരുവനന്തപുരത്തെ അത്ര മനോഹരമാക്കി മാറ്റിയെടുക്കുന്ന ഒരു ഉത്സവത്തിന്‍റെ ഭാഗമായി നിൽക്കാൻ പറ്റുക എന്നാൽ തന്‍റെ ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നെന്നായിരുന്നു എന്നാണ് ജയറാമിന്റെ വാക്കുകൾ. ആറ്റുകാൽ പൊങ്കാല കണ്ടും കൊണ്ടും അറിയണമെന്ന് പറഞ്ഞായിരുന്നു നടൻ വാക്കുകൾ അവസാനിപ്പിച്ചത്.
തിരുവനന്തപുരം നഗരവും നഗരവാസികളും ആറ്റുകാൽ പൊങ്കാലയ്ക്കുള്ള അവസാന നിമിഷത്തെ ഒരുക്കത്തിലാണ്. ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ എല്ലാ ദിവസവും നടക്കുന്നുണ്ട്. ഉത്സവത്തിന്റെ ഒൻപതാം ദിവസമായ 13-നാണ് പൊങ്കാല നടക്കുന്നത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 10, 2025 4:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'ഭക്തനായി നിരവധി തവണ എത്തിയ ആറ്റുകാൽ ക്ഷേത്രമുറ്റത്ത് മേളപ്രമാണിയാകാൻ കഴിഞ്ഞത് ഭാഗ്യം'; ജയറാം