• HOME
  • »
  • NEWS
  • »
  • film
  • »
  • Pathaan song | വിവാദമാവാനും വേണ്ടി ഇക്കുറി ബിക്കിനി ഇല്ല; പത്താനിലെ രണ്ടാമത്തെ ഗാനം തരംഗം തീർക്കുന്നു

Pathaan song | വിവാദമാവാനും വേണ്ടി ഇക്കുറി ബിക്കിനി ഇല്ല; പത്താനിലെ രണ്ടാമത്തെ ഗാനം തരംഗം തീർക്കുന്നു

'പത്താൻ' സിനിമയിൽ നിന്നുള്ള ഡാൻസ് നമ്പർ 'ഝൂം ജോ പത്താൻ' പുറത്തിറങ്ങി

പത്താൻ ഗാനരംഗത്തിൽ നിന്നും

പത്താൻ ഗാനരംഗത്തിൽ നിന്നും

  • Share this:

    വിവാദമാവാനും വേണ്ടി ഇക്കുറി കാവി ബിക്കിനി പോയിട്ട് ബിക്കിനി തന്നെയില്ല പത്താനിലെ ഗാനരംഗത്തിൽ. ഷാരൂഖ് ഖാൻ, ദീപിക പദുകോൺ ചിത്രം ‘പത്താനിലെ’ ഏറ്റവും പുതിയ ഗാനം റിലീസ് ചെയ്തു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ചിത്രത്തിൽ നിന്നുള്ള ഡാൻസ് നമ്പർ ‘ഝൂം ജോ പത്താൻ’ YRF പുറത്തിറക്കി. ദീപിക പദുകോണും ഷാരൂഖ് ഖാനും ട്രാക്കിന്റെ ഉജ്ജ്വലമായ സംഗീതത്തിനൊപ്പം ചുവടുവയ്ക്കുന്ന രംഗങ്ങളാണ് ഈ ഗാനത്തിൽ. ഇപ്പോൾ ട്വിറ്റർ ഉപയോക്താക്കൾ പാട്ടിനെക്കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിച്ച്‌ രംഗത്തെത്തിക്കഴിഞ്ഞു. പ്രാരംഭ പ്രതികരണം വളരെ പോസിറ്റീവ് ആണ്.

    Also read: Pathaan | ‘ചലച്ചിത്രോത്സവ വിവാദം അറിയില്ല’, ‘പത്താൻ’ ഗാനവിവാദത്തിൽ ഒരു കലാരൂപത്തോടും ഇങ്ങനെ ചെയ്യരുത് എന്ന് പൃഥ്വിരാജ്

    ഝൂമേ ജോ പത്താൻ എന്ന ഗാനം സംഗീത ജോഡികളായ വിശാൽ-ശേഖർ രചിച്ച് സുകൃതിയും അർജിത് സിങ്ങും ചേർന്ന് ആലപിച്ചിരിക്കുന്നു. കുമാറാണ് വരികൾ എഴുതിയിരിക്കുന്നത്. ജൂമേ ജോ പത്താൻ നിരവധി യൂറോപ്യൻ ലൊക്കേഷനുകളിൽ ചിത്രീകരിച്ചിരിക്കുന്നു. നാല് വർഷത്തിന് ശേഷം ആദ്യമായി ഷാരൂഖ് ഖാൻ സ്‌ക്രീനിൽ നൃത്തം ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്. മ്യൂസിക് വീഡിയോ റിലീസ് ചെയ്തതിന് ശേഷം
    11 മില്യണിലധികം വ്യൂസ് നേടി.

    Summary: Every single fan of Shah Rukh Khan and Deepika Padukone has been captivated by the Jhoome Jo Pathaan song from the Pathaan movie. The movie, in contrast to the last one, is inspiring good feelings. The song’s scene is shot extensively throughout Europe

    Published by:user_57
    First published: